- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആക്ഷൻ മാസ്സ് ചിത്രം; അലൻ അലക്‌സാണ്ടർ ഡൊമിനിക്കായി ദിലീപ്, ഒപ്പം തമന്നയും ദിനോ മോറിയയും; അരുൺ ഗോപി ചിത്രം ബാന്ദ്രയുടെ ടീസർ പുറത്ത്
രാമലീലയ്ക്ക് ശേഷം ദിലീപിനെ നായകനാക്കി അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്രയുടെ ടീസർ പുറത്തിറങ്ങി. അലൻണ അലക്‌സാണ്ടർ ഡൊമിനിക്ക് എന്ന കഥാപാത്രമായി മാസ് ലുക്കിലാണ് ദിലീപ് ടീസറിലെത്തുന്നത്. തമന്നയാണ് നായിക. ബോളിവുഡ് താരം ദിനോ മോറിയയും ചിത്രത്തിലുണ്ട്. 1.23 മിനിട്ട് ദൈർഘ്യമുള്ള ടീസർ ആണ് പുറത്തിറങ്ങിയത്.
ശരത് കുമാർ. ലെന, രാജ്വീർ അങ്കുർസിങ്, ധാരാസിങ് ഖുറാന, അമിത് തിവാരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.ഉദയകൃഷ്ണയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം ഷാജികുമാർ, അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് ആണ് നിർമ്മാണം. സംഗീതം സാം സി.എസ്. ആക്ഷൻ ഡയറക്ടർ അൻപറിവ്, നൃത്തം പ്രസന്ന മാസ്റ്റർസ പ്രൊഡക്ഷൻ ഡിസൈനർ സുഭാഷ് കരുൺ,, ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് പാലോട്, വസ്ത്രാലങ്കാരം പ്രവീൺ വർമ്മ, മേക്കപ് രഞ്ജിത്ത് അമ്പാടി, സൗണ്ട് ഡിസൈൻ രംഗനാഥ് രവി.




