- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കുഞ്ഞ് ഹോപിന്റെ മാമോദിസ കഴിഞ്ഞു; ചിത്രം പങ്കുവെച്ച് ബേസിൽ ജോസഫ്; ആശംസകളുമായി ചലച്ചിത്ര പ്രവർത്തകരും ആരാധകരും
കോഴിക്കോട്: നടനും സംവിധായകനുമായി തിരക്കുപിടിച്ച താരമാണിപ്പോൾ ബേസിൽ ജോസഫ്. ' മിന്നൽ മുരളി' എന്ന ഒറ്റ ചിത്രത്തിലൂടെ ലോകശ്രദ്ധ നേടാനും അദ്ദേഹത്തിന് സാധിച്ചു. എലിസബത്ത് എന്നാണ് ബേസിലിന്റെ ജീവിത പങ്കാളിയുടെ പേര്. ഈയടുത്താണ് ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നത്. ' ഹോപ്' എന്നാണ് കുഞ്ഞിന്റെ പേര്. കുഞ്ഞിന് ആ പേര് നൽകിയതിന്റെ പിന്നിലുള്ള കാരണം അഭിമുഖങ്ങളിൽ ബേസിൽ വ്യക്തമാക്കിയിരുന്നു. കുഞ്ഞിനൊപ്പം പങ്കുവെച്ച ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ ബേസിൽ പങ്കുവെച്ച പുതിയ ചിത്രമാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്്. തന്റെ കുഞ്ഞിന്റെ മാമോദിസ ചടങ്ങ് കഴിഞ്ഞു എന്ന സന്തോഷവാർത്തയാണ് ബേസിൽ ഇപ്പോൾ ആരാധകരെ അറിയിച്ചിരിക്കുന്നത്. 'Our little hope got baptised ' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ടൊവിനോ തോമസ്, അജു വർഗീസ്, ഗുരു സോമസുന്ദരം, ജിതേഷ് പിള്ള, സൈജു കുറുപ്പ് തുടങ്ങി നിരവധി താരങ്ങൾ പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിട്ടുണ്ട്.
അതേസമയം ' കഠിന കഠോരമീ അണ്ഡകടാഹം' ആണ് ബേസിലിന്റേതായി ഒടുവിൽ റിലീസ് ചെയ്ത ചിത്രം. നവാഗതനായ മുഹാഷിൻ സംവിധാനം ചെയ്ത ചിത്രത്തിൽ പാർവതി ആർ കൃഷ്ണൻ, ശ്രീജ രവി, ഷിബില ഫറ, ബിനു പപ്പു, ഇന്ദ്രൻസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.




