കൊച്ചി: വീണ്ടും ന്യൂമോണിയ ബാധിച്ചു കിടപ്പിലാണ് ബീന ആന്റണി. ഇതേക്കുറിച്ച് ബീന ആന്റണിയുടെ വീഡിയോയിലൂടെ വെളിപ്പെടുത്തിയിരുന്നു. ആശുപത്രിയിലായിരുന്നപ്പോൾ ഒരു റീൽ ചെയ്തിരുന്നു. ജഗദീഷേട്ടന്റെ പാട്ടുകളിൽ ഏറെയിഷ്ടമുള്ളതാണ് ഇതെന്നായിരുന്നു താരം കുറിച്ചത്. നിമിഷനേരം കൊണ്ടായിരുന്നു വീഡിയോ ചർച്ചയായി മാറിയത്.

സോഷ്യൽമീഡിയയിലും ഇതായിരുന്നു ചർച്ച. തമ്പ്‌നെയിൽ കണ്ട് ആരും തെറ്റിദ്ധരിക്കല്ലേ, ചെറിയൊരു ന്യൂമോണിയ വന്നതാണ്. കുറച്ച് ദിവസം വിശ്രമത്തിലായിരിക്കുമെന്നും വ്യക്തമാക്കി ബീന എത്തിയിരുന്നു. പെട്ടെന്ന് തന്നെ എല്ലാം ഭേദമാവട്ടെയെന്നായിരുന്നു എല്ലാവരും ആശംസിച്ചത്. ആശ്വാസമായി വരുന്നുണ്ട്. എല്ലാവരുടെയും പ്രാർത്ഥനകൾക്ക് നന്ദിയെന്നായിരുന്നു കഴിഞ്ഞ ദിവസം താരം കുറിച്ചത്.

നന്നായി ആശ്വാസം തോന്നുന്നുണ്ടെന്നായിരുന്നു മണിക്കൂറുകൾക്ക് മുൻപ് ബീന കുറിച്ചത്. എക്‌സ് റേ റിസൽട്ട് ബെറ്ററായതിന്റെ സന്തോഷത്തിലാണ്. ചരിത്രത്തിലാദ്യമായിട്ടായിരിക്കും ന്യൂമോണിയ പേഷ്യന്റ് ഹോസ്പിറ്റൽ ബെഡിൽ നിന്നും റീൽ ഇടുന്നത്. അങ്ങനെയും വേണമല്ലോ, സ്ട്രയ്ൻ ഒന്നും എടുത്തില്ലട്ടോ. ഇവിടെ ബോറടിക്കുന്നുണ്ട്. ഒരു ആശ്വാസത്തിന് വേണ്ടി ചെയ്തതാണെന്നായിരുന്നു പുതിയ റീൽസ് വീഡിയോയ്ക്ക് ബീന നൽകിയ ക്യാപ്ഷൻ.

 
 
 
View this post on Instagram

A post shared by Artiste Beena Antony (@imbeena.antony)