- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറാം വിവാഹ വാർഷിക ദിനത്തിൽ പ്രിയപ്പെട്ടവന് ആശംസയുമായി ഭാവന
ബംഗളുരു: മലയാളത്തിന്റെ പ്രിയ നടി ഭാവനയുടെ ആറാം വിവാഹ വാർഷികമാണ് ഇന്ന്. ഭർത്താവ് നവീനൊപ്പം ആഘോഷത്തിലാണ് നടി. ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം സ്വന്തമാക്കിയ നടി. സിനിമയിൽ സജീവമല്ലാത്തപ്പോൾ പോലും ഭാവനയുടെ ഫോട്ടോകൾ ഓൺലൈനിൽ തരംഗമാകാറുണ്ട്.
സിനിമയ്ക്കു പുറത്തുള്ള വിശേഷങ്ങളും ഭാവന ആരാധകരോട് പങ്കുവയ്ക്കാറുണ്ട്. പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ നേർന്ന് രംഗത്ത് എത്തിയിരിക്കുകയാണ് ഭാവന. ഭാവനയുടെ ആറാം വിവാഹ വാർഷികമാണ് ഇന്ന്. 2018 ജനുവരി 22ന് തൃശൂർ തിരുവമ്പാടി ക്ഷേത്രനടയിൽ വച്ചായിരുന്നു നവീനും ഭാവനയും വിവാഹിതരായത്.
അഞ്ച് വർഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. വിവാഹ വാർഷിക ആശംസകൾ നേർന്ന് ഭാവന കൈകോർത്ത് പിടിച്ചുകൊണ്ടുള്ള ഫോട്ടോയും വിവാഹ ചിത്രങ്ങളും ഷെയർ ചെയ്തിരിക്കുന്നത്. എന്റെ ഹൃദയം എന്നും ഇങ്ങനെ ചേർത്തുപിടിക്കൂ, എന്റെ പ്രിയപ്പെട്ടവന് വിവാഹ വാർഷികാശംസകൾ എന്നാണ് ഭാവന എഴുതിയിരിക്കുന്നത്. ഭാവനയ്ക്കും നവീനും ആശംസകളുമായി നിരവധി പേർ രംഗത്ത് എത്തുകയും ചെയ്തു.