- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഇന്നേവരെ ഒരു സിഗരറ്റ് വലിച്ചിട്ടില്ല'; 'ബിഗ് ബാങ് തിയറി' താരം കേറ്റ് മികുചിക്ക് ശ്വാസകോശാർബുദം
ബിഗ് ബാങ് തിയറി' താരം കേറ്റ് മികുചിക്ക് ശ്വാസകോശാർബുദം സ്ഥിരീകരിച്ചു. ടിക് ടോക് വിഡിയോയിലൂടെയാണ് അമേരിക്കൻ നടിയും കൊമേഡിയനുമായ മികുചി ഇക്കാര്യം വെളിപ്പെടുത്തിയത്.
ജീവിതത്തിൽ ഇന്നേവരെ ഒരു സിഗരറ്റ് വലിച്ചിട്ടില്ലാത്ത തനിക്ക് ശ്വാസകോശാർബുദം സ്ഥിരീകരിച്ചത് തികച്ചും അപ്രതീക്ഷിതമായിരുന്നു. ഇപ്പോൾ സർജറി കഴിഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണെന്നും താരം പറഞ്ഞു.
രോഗം വളരെ നേരത്തെ കണ്ടെത്തിയതിനാൽ ചികിത്സയും സുഗമമായിരുന്നു. രക്തപരിശോധനയിലൂടെയാണ് രോഗമുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടർന്ന് നടത്തിയ സ്‌കാനിങ്ങിലൂടെ അർബുദം സ്ഥിരീകരിക്കുകയായിരുന്നെന്നും നാൽപ്പത്തിമൂന്നുകാരിയായ കേറ്റ് വ്യക്തമാക്കി.
Next Story