- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബോക്സോഫീസ് കീഴടക്കി കണ്ണൂർ സ്‌ക്വാഡ്; 75 കോടി നേടിയെന്ന് ഔദ്യോഗിക റിപ്പോർട്ട്; മൂന്നാം വാരത്തിലും സിനിമ കുതിക്കുന്നു
കൊച്ചി: മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് വമ്പൻ വിജയത്തിലേക്ക്. വലിയ ബഹളങ്ങൾ ഇല്ലാതെ എത്തിയ ചിത്രം ബോക്‌സോഫീസിൽ ആളെ കൂട്ടുന്ന കാഴ്‌ച്ചയാണ് കേരളം കണ്ടത്. ആഗോളതലത്തിൽ ചിത്രം കളക്ഷൻ റെക്കോർഡുകൾ തിരുത്തുകയും ചെയ്തിരുന്നു സിനിമ. അതിനാൽ മമ്മൂട്ടിയുടെ വിജയം പ്രാധാന്യമർഹിക്കുന്നതുമാണ്. ആഗോളതലത്തിൽ കണ്ണൂർ സ്‌ക്വാഡിന്റെ ആകെ കളക്ഷന്റെ ഔദ്യോഗിക റിപ്പോർട്ട് പുറത്തുവിട്ടിരിക്കുകയാണ്.
കണ്ണൂർ സ്‌ക്വാഡ് ആകെ 75 കോടി രൂപ നേടിയെന്നാണ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. സിനിമയെ സ്‌നേഹിച്ച പ്രേക്ഷകർക്ക് നന്ദി പറയുകയും ചെയ്താണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മൂന്നാമാഴ്ചയിലും കണ്ണൂർ സ്‌ക്വാഡിന് മോശമല്ലാത്ത കളക്ഷൻ നേടാനാകുന്നുണ്ട് എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോർട്ടും. റിലീസിന് കണ്ണൂർ സ്‌ക്വാഡ് 2.40 കോടി രൂപ നേടി ബോക്‌സ് ഓഫീസിൽ കുതിപ്പിന് തുടക്കമിട്ടപ്പോൾ അത് വൻ വിജയത്തിലേക്കുള്ളതാണ് എന്ന് ഇപ്പോൾ മനസിലാകുകയും ചെയ്യുന്നു.
റോബി വർഗീസ് രാജാണ് സംവിധാനം. റോബി വർഗീസ് രാജ് സംവിധായകനായി തുടക്കം മികച്ചതാക്കിയിരിക്കുന്നുവെന്നാണ് പ്രതികരണങ്ങളും. മുഹമ്മദ് ഷാഫിക്കൊപ്പം കണ്ണൂർ സ്‌ക്വാഡിന്റെ തിരക്കഥാ രചനയിൽ നടൻ റോണി ഡേവിഡ് രാജും പങ്കാളിയപ്പോൾ മികച്ച ഒരു ത്രില്ലർ ചിത്രമായിരിക്കുന്നു കണ്ണൂർ സ്‌ക്വാഡ്. നൻപകൽ നേരത്ത് മയക്കത്തിനും റോഷാക്കിനും ശേഷം മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിൽ എത്തിയ കണ്ണൂർ സ്‌ക്വാഡിന്റെ വിതരണം ദുൽഖറിന്റെ വേഫെറർ ഫിലിംസും ആണ്.
കണ്ണൂർ സ്‌ക്വാഡിലൂടെ പ്രകടനത്തിൽ വിസ്മയിപ്പിക്കുന്ന താരം മമ്മൂട്ടി ബോക്‌സ് ഓഫീസിലും റെക്കോർഡുകൾ തീർക്കുന്നതിന്റെ സന്തോഷത്തിലാണ് ആരാധകരും. മമ്മൂട്ടി ജോർജ് മാർട്ടിൻ എന്ന കഥാപാത്രമായി വിസ്മയിപ്പിക്കുമ്പോൾ കണ്ണൂർ സ്‌ക്വാഡിൽ കിഷോർ കുമാർ, വിജയരാഘവൻ, അസീസ് നെടുമങ്ങാട്, ശബരീഷ്, റോണി ഡേവിഡ്, മനോജ് കെ യു, അർജുൻ രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ധ്രുവൻ, ഷെബിൻ ബെൻസൺ, ശ്രീകുമാർ തുടങ്ങി നിരവധി താരങ്ങളും പ്രധാന വേഷങ്ങളിലുണ്ട്.