- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പരുക്കൻ ശബ്ദവും ഞെട്ടിക്കുന്ന ചിരിയും...! ആരാധകരെ അമ്പരപ്പിക്കാൻ ഒരുങ്ങി മമ്മൂട്ടി; ഭ്രമയുഗം ട്രെയിലർ വൈറൽ
കൊച്ചി: പ്രേക്ഷകർ അക്ഷമരായി കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഭ്രമയുഗം. സിനിമയുടെ പോസ്റ്ററുകളും മറ്റും ഏറെ ആവേശത്തോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. ഇപ്പോഴിതാ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്താൻ വെറും അഞ്ചു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ മമ്മൂട്ടിയുടെ പുതിയ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
ഭ്രമയുഗത്തിന്റെ ട്രെയ്ലർ ലോഞ്ചിന് പ്രേക്ഷകരെ ക്ഷണിച്ചുകൊണ്ടുള്ള വീഡിയോയാണ് വ്യത്യസ്തമാകുന്നത്. ഒരു ഭ്രമയുഗം മൂഡിലാണ് വീഡിയോ. ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയ്മിൽ വരുന്ന മമ്മൂട്ടി അസാധാരണമായ ചിരിയിലൂടെയും പരുക്കൻ ശബ്ദത്തോടെയും സിനിമയിലെ കഥാപാത്രമായാണ് സംസാരിക്കുന്നത്.
22 ലധികം രാജ്യങ്ങളിലാണ് ഭ്രമയുഗം റിലീസ് ചെയ്യുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. ഹൊറർ ത്രില്ലർ വിഭാഗത്തിൽ വരുന്ന ചിത്രം പൂർണമായും ബ്ലാക് ആൻഡ് വൈറ്റ് തീമിലാണ് ഒരുങ്ങുന്നത്. റെഡ് റെയിൻ, ഭൂതകാലം എന്നീ ചിത്രങ്ങൾക്ക് ശേഷം രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭ്രമയുഗം. മമ്മൂട്ടി കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തിൽ അവതരിപ്പിക്കുക എന്നതും കത്തനാർ സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതമായ കുഞ്ചമൻ പോറ്റിയുടെ കഥയാണ് ഭ്രമയുഗം പറയുന്നത് എന്നും അഭ്യൂഹങ്ങൾ വന്നിരുന്നു.
എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടുകൊണ്ട് ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തൽ കഴിഞ്ഞ ദിവസം രാഹുൽ സദാശിവൻ പറഞ്ഞിരുന്നു. ''ഭ്രമയുഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങൾ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൻ പോറ്റിയുടെ കഥയല്ല. ഏതെങ്കിലും ഒരു കുടുംബത്തെയോ ഏതെങ്കിലും ഒരു കഥാപാത്രത്തെയോ ഉദ്ദേശിച്ചുള്ള ഒരു സിനിമയല്ല ഭ്രമയുഗം. ഭ്രമയുഗം കൂടുതൽ പേടിപ്പിക്കും എന്ന പ്രതീക്ഷയോടെ ആണ് ഇരിക്കുന്നത്, എന്നാൽ അത്തരമൊരു ചിത്രമല്ല ഇത്. കത്തനാരിലെ കുഞ്ചമൻ പോറ്റിയുമായി മമ്മൂട്ടിയുടെ കഥാപാത്രത്തിന് ഒരു ബന്ധവുമില്ല...മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ തന്നെ അദ്ദേഹം താൽപ്പര്യം പ്രകടിപ്പിച്ചു...ചിത്രം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറിയ ഹൊറർ എലമെന്റ്സ് ഇതിലുണ്ട്. എന്നിരുന്നാലും ഇതൊരു സസ്പെൻസ് ത്രില്ലർ എന്ന് പറയാൻ കഴിയുന്ന സിനിമയാണ്. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്സ്പീരിയൻസ് വേറെ ആയിരിക്കും...'''' രാഹുൽ സദാശിവൻ പറഞ്ഞു.
മറുനാടന് ഡെസ്ക്