- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തൃഷക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം: ദേശീയ വനിതാ കമ്മീഷൻ കേസെടുത്തു; 'അയാൾ അപമാനിച്ച ഞാൻ ഉൾപ്പടെയുള്ള എല്ലാവർക്കും വേണ്ടി' നടപടിയെടുക്കുമെന്ന് ഖുശ്‌ബു
ചെന്നൈ: നടി തൃഷക്കെതിരായ പരാമർശത്തിൽ നടൻ മൻസൂർ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മീഷൻ. തമിഴ്‌നാട് ഡിജിപിയോട് ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന 509ആ, അല്ലെങ്കിൽ തതുല്യമായ വകുപ്പ് പ്രകാരം കേസെടുക്കാനും കമ്മീഷൻ നിർദ്ദേശം നൽകി. തൃഷയെ ലൈംഗികമായി അപമാനിക്കുന്ന രംഗങ്ങളിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നായിരുന്നു നടന്റെ പരാമർശം.
ഇതിനെതിരെ രംഗത്തെത്തിയ നടി മൻസൂർ അലി ഖാനൊപ്പം അഭിനയിച്ചതിൽ ദുഃഖിക്കുന്നുവെന്നും, ഇനി നടനൊപ്പം സഹകരിക്കില്ലെന്ന് അറിയിച്ചു. പിന്നാലെയാണ് ഇത്തരത്തിലുള്ള പരാമർശങ്ങൾ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്ന് ചൂണ്ടിക്കാട്ടി ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുക്കുന്നത്.
നേരത്തെ നടിമാരെയും ബലാത്സംഗരംഗങ്ങളെയും ബന്ധപ്പെടുത്തി സ്ത്രീവിരുദ്ധപരാമർശം നടത്തിയ നടൻ മൻസൂർ അലി ഖാനെതിരേ നടപടിയെടുക്കുമെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗം ഖുശ്‌ബു സുന്ദർ വ്യക്തമാക്കിയിരുന്നു. തമിഴ് ചലച്ചിത്രലോകത്തെ പ്രമുഖർ നടനെതിരേ വിമർശനവുമായി രംഗത്തുവന്നിട്ടുണ്ട്.
വിജയ്യും തൃഷയും അഭിനയിച്ച 'ലിയോ' എന്ന സിനിമയെക്കുറിച്ചുള്ള അഭിമുഖത്തിലായിരുന്നു മൻസൂർ അലി ഖാന്റെ വിവാദപരാമർശം. തൃഷ, ഖുശ്‌ബു, റോജ എന്നിവരുടെ പേരെടുത്തുപറയുകയും ചെയ്തു.
തൃഷ തന്നെയാണ് നടനെതിരേ ശക്തമായി രംഗത്തുവന്നത്. ഇനിയൊരിക്കലും അയാളുടെകൂടെ അഭിനയിക്കില്ലെന്നും തൃഷ വ്യക്തമാക്കി. ഇത്തരം വൃത്തികെട്ട മനോഭാവമുള്ളവരെ വെറുതേവിടാനാവില്ലെന്ന് ദേശീയ വനിതാ കമ്മിഷൻ അംഗമായ നടി ഖുശ്‌ബു പറഞ്ഞു. ഈ വിഷയം വനിതാ കമ്മിഷനിലെ മറ്റ് അംഗങ്ങളുമായി ചർച്ചചെയ്തിട്ടുണ്ടെന്നും ഉടൻ നടപടിസ്വീകരിക്കുമെന്നും അവർ പറഞ്ഞു.
നടനെതിരെ രൂക്ഷ വിമർശനവുമായി തൃഷ രംഗത്തെത്തി. മൻസൂർ അലി ഖാനൊപ്പം അഭിനയിക്കില്ലെന്നും ഇത്തരക്കാർ മാനവരാശിക്കുതന്നെ ചീത്തപ്പേരാണ് എന്നുമാണ് നടി കുറിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജും നടനെ വിമർശിച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു.