- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
അധികനേരം ലിപ് ലോക്ക് ചെയ്യേണ്ട! രൺബീർ രശ്മിക ചുംബനരംഗത്തിന്റെ നീളം കുറയ്ക്കണമെന്ന് ആനിമൽ അണിയറക്കാരോട് സെൻസർ ബോർഡ്
മുംബൈ: രൺബീർ കപൂർ നായകനാകുന്ന ആനിമൽ ഡിസംബർ 1ന് റിലീസാകുകയാണ്. വലിയ പ്രതീക്ഷയാണ് ഈ സിനിമക്കുള്ളത്. ചിത്രം ഇതിനകം സെൻസർ പൂർത്തിയാക്കിയിട്ടുണ്ട്. ആനിമലിന് എ സർട്ടിഫിക്കറ്റാണ് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്. അതേ സമയം സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ അഞ്ച് പ്രധാന മാറ്റങ്ങൾ ചിത്രത്തിൽ വരുത്തണം എന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
രൺബീർ, രശ്മിക എന്നിവർ അഭിനയിച്ച ദൈർഘ്യമുള്ള ഇന്റിമേറ്റ് സീനിന്റെ സമയം കുറയ്ക്കുക എന്നതാണ് ആദ്യം വരുത്തേണ്ട മാറ്റമെന്നാണ് സെൻസർ ബോർഡ് പറഞ്ഞിരിക്കുന്നത്. ഓൺലൈനിൽ ചോർന്ന സർട്ടിഫിക്കറ്റ് വിവരങ്ങൾ പ്രകാരം 'ടിസിആർ 02:28:37-ലെ ക്ലോസപ്പ് ഷോട്ടുകൾ ഒഴിവാക്കണം വിജയിന്റെയും സോയയുടെയും ഇന്റിമേറ്റ് ദൃശ്യങ്ങൾ മാറ്റണം' എന്ന് വ്യക്തമാക്കുന്നു.
രൺബീറിന്റെയും രശ്മികയുടെയും കഥാപാത്രങ്ങൾക്ക് വിജയ്, സോയ എന്നാണ് പേര് നൽകിയിരിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്. ഹുവാ മെയ്ൻ എന്ന ഗാനം പുറത്തിറക്കിയപ്പോൾ ഇരുവരുടെയും ചുംബന രംഗങ്ങൾ രംഗങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു.
എന്നാൽ ബോളിവുഡിൽ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങുന്ന ചിത്രങ്ങളിൽ ഒന്നാണ് രൺബീറിന്റെ ആനിമൽ. ഡിസംബർ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്.