- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'മോഹൻലാൽ സാറിന്റെ കൂടെ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്; ആ സിനിമ അത്ര കാര്യമായിട്ട് വിജയിച്ചില്ല; തമിഴിൽ സിനിമ ചെയ്യാൻ താല്പര്യം ഉണ്ട്, ചേച്ചി ഒന്ന് സഹായിക്കുമോ? നയൻതാരയെ തമിഴിലേക്ക് പരിചയപ്പെടുത്തിയത് ഞാനാണെന്ന് ചാർമിള
ചെന്നൈ: ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായിരുന്നു ചാർമ്മിള. ജീവിത പ്രതിസന്ധികൾ കാരണം സിനിമയിൽ നിന്നും ചാർമ്മിള വിട്ടു നിൽക്കുകയും ആയിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്തേക്ക് ചാർമ്മിള മടങ്ങിയെത്തിയെങ്കിലും പഴയത് പോലെ ശോഭിക്കുവാൻ താരത്തിന് കഴിഞ്ഞില്ല. സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ല എങ്കിലും അഭിമുഖങ്ങളിൽ കൂടി പ്രേക്ഷരോട് സംവദിക്കാറുള്ള താരത്തിന്റെ തുറന്നു പറച്ചിലുകൾ എപ്പോഴും വൈറൽ ആകാറുണ്ട്.അടുത്തിടെ ഒരു അഭിമുഖത്തിൽ ചാർമ്മിള തെന്നിന്ത്യൻ സൂപ്പർസ്റ്റാർ നയൻതാരയെ കുറിച്ച് നടത്തിയ തുറന്നു പറച്ചിൽ ആണ് ആരാധകർക്ക് ഞെട്ടൽ ഉളവാക്കിയിരിക്കുന്നത്.
'ഏഷ്യാനെറ്റിലെ ഒരു പരിപാടിക്കിടെ ആണ് നയൻതാരയെ ആദ്യമായി ഞാൻ കണ്ടത്. ആ കാലത്ത് നയൻതാര എന്നോട് പറഞ്ഞു ചേച്ചി അഭിനയിച്ച കാബൂളിവാല കണ്ടിട്ടുണ്ട് നല്ല ചിത്രമായിരുന്നു എന്ന്. അങ്ങിനെ ഞങ്ങൾ പരിചയപ്പെട്ടു. ആ സമയത്ത് ഞാൻ കൊച്ചിൻകാരി ആയിരുന്നു. പിന്നീട് സ്ഥിരം ആയി കാണുകേം സംസാരിക്കുകേം ചെയ്യുമായിരുന്നു. അങ്ങിനെ ഒരു ദിവസം എന്നോട് പറഞ്ഞു, ചേച്ചി ഞാൻ മോഹൻലാൽ സാറിന്റെ കൂടെ ഒരു സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. പക്ഷെ ആ സിനിമ അത്ര കാര്യമായിട്ട് വിജയിച്ചില്ല. എനിക്ക് തമിഴിൽ സിനിമ ചെയ്യാൻ താല്പര്യം ഉണ്ട്. ചേച്ചി ഒന്ന് സഹായിക്കുമോ എന്ന് ചോദിച്ചു. അങ്ങിനെ ഞാൻ എസ്.എസ് മ്യൂസിക്കിന്റെ ഒരു പിആർഓ യോട് ഇതേ കുറിച്ച് സംസാരിച്ചു. ഒരു പെൺകുട്ടി ഉണ്ട്, ഒന്ന് സഹായിക്കണം എന്ന് പറഞ്ഞു നമ്പർ കൊടുത്തു. അങ്ങിനെ അവർക്ക് ആ സഹായം കിട്ടി അവർ തമിഴ് സിനിമയിലേക്ക് ഒക്കെ വന്നു' - ചാർമ്മിള പറഞ്ഞു.
നിരവധി ആരാധകരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റും ആയി എത്തിയിരിക്കുന്നത്. എന്തു പറഞ്ഞാലും നയൻതാര സ്വന്തം കഴിവുകൊണ്ടു0 കഠിന പരിശ്രമം കൊണ്ടുമാണ് ലേഡി സൂപ്പർ സ്റ്റാർ ആയതു. ഒരു അവസര0 കിട്ടയോണ്ടു മാത്രം ഒരു ആക്ടറിനോ ആക്ടറസിനോ വിജയിക്കാൻ പറ്റില്ല, ഇപ്പോൾ നയൻതാര വിളിക്കാറുണ്ടോ, അറ്റ്‌ലീസ്റ്റ് കല്യാണത്തിനു എങ്കിലും വിളിച്ചോ, ആ നയൻതാര ഇന്ന് എവിടെയാണ് നിൽക്കുന്നത്, ഒരു സിനിമക്ക് നയൻതാര വാങ്ങുന്ന പ്രതിഫലം എത്രയാണ് എന്നറിയാമോ?,
ഈ പറയുന്ന നയൻതാര പെറ്റ് വീണപ്പോൾ മുതൽ ലേഡി സൂപ്പർ സ്റ്റാർ ആയത് ആണോ? ഈ സംസാരിക്കുന്ന ചാർമിള ഒരുകാലത്ത് വല്യ നടി തന്നെ ആയിരുന്നു.ഫിലിം ഫീൽഡിൽ ഇതുപോലെ ആണ് എല്ലാവരും എത്തിയിട്ടുള്ളത്.തലവര ശെരി ആണെങ്കിൽ ഹാർഡ് വർക്ക് കൂടെ ഉണ്ടെങ്കിൽ രക്ഷപെടും. പിന്നെ പണ്ടത്തെ ആൾകാർ പറയാറുള്ള പോലെ ഓരോരുത്തരുടെ തലേൽ വിധിച്ചത് അതുപോലെ തന്നെ നടക്കും അതിൽ ഇതുപോലെ ഓരോരോ നിമിത്തങ്ങൾ മാത്രം.നയൻതാരക്ക് ഇതൊക്കെ ഇപ്പോൾ ഓർമ്മയുണ്ടാകുമോ എന്തോ, ഇതൊക്കെ സത്യമാണെങ്കിൽ നയൻതാര ഇവരെ ഒന്ന് സഹായിക്കണം ഉറപ്പായിട്ടും എന്നിങ്ങിനെ പോകുന്നു ആരാധകരുടെ അഭിപ്രായങ്ങളും നിർദ്ദേശങ്ങളും.




