- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ചിരഞ്ജീവി ബ്ലാക്ക് മാർക്കറ്റിൽ രക്ത വിൽപന നടത്തിയെന്ന പരാമർശം; താരദമ്പതികൾക്ക് ഒരു വർഷം തടവ്
ഹൈദരാബാദ്: നിർമ്മാതാവ് അല്ലു അരവിന്ദ് നൽകിയ മാനനഷ്ടക്കേസിൽ തെല്ലുങ്ക് താരദമ്പതികളായ രാജശേഖർ, ജീവിത എന്നിവർക്ക് ഒരു വർഷത്തെ ജയിൽ ശിക്ഷ. അല്ലു അരവിന്ദും അദ്ദേഹത്തിന്റെ സഹോദരി ഭർത്താവുമായ നടൻ ചിരഞ്ജീവിയും ബ്ലാക്ക് മാർക്കറ്റിൽ രക്ത വിൽപന നടത്തിയെന്ന പരാമർശമാണ് ഇരുവർക്കുമെതിരെ പരാതി നൽകാനും ഇപ്പോൾ ശിക്ഷ ലഭിക്കാനും കാരണമായത്. ഒരുവർഷം തടവും അഞ്ചു ലക്ഷം രൂപ പിഴയുമാണ് ഇരുവർക്കും കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്.
എന്നാൽ ദമ്പതികൾക്ക് ജാമ്യം ലഭിച്ചതിനെ തുടർന്ന് മേൽ കോടതിയെ സമീപിക്കാവുന്നതാണ്. ചിരഞ്ജീവിയും രാജശേഖറും തമ്മിലുള്ള വഴക്ക് വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ്.
'പുതുമൈ പെണ്ണ്', 'ശ്രുതിലയലു', 'അങ്കുശം', 'അണ്ണ', 'ഓങ്കാരം', 'ശിവയ്യ' എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ വേഷമിട്ട താരമാണ് രേജശേഖർ. 2022ൽ പുറത്തിറങ്ങിയ 'ശേഖറി'ലാണ് രാജശേഖർ അവസാനമായി അഭിനയിച്ചത്. 'ഉറവയ് കാത കിളി' എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച ജീവിത നാലു ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.