- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാം ചരൺ- ഉപാസന ദമ്പതികളുടെ മകളുടെ പേര് 'ക്ലീൻ കാര'; ചെറുമകളെ പരിചയപ്പെടുത്തി ചിരഞ്ജീവി
ഹൈദരാബാദ്: രാം ചരൺ, ഉപാസന ദമ്പതികളുടെ മകളുടെ പേരിടൽ ചടങ്ങ് നടന്നു. ചടങ്ങ് വളരെ ആഘോഷപൂർവ്വം തന്നെയാണ് നടന്നത്. ക്ലീൻ കാര കോനിഡേല എന്നാണ് കുഞ്ഞിന്റെ പേര്. ലളിതാസഹസ്ര നാമത്തിൽ നിന്നാണ് പേര് തിരഞ്ഞെടുത്തിരിക്കുന്നത്. ആത്മീയ ഉണർവ് സൃഷ്ടിക്കുക, വളരെ പരിശുദ്ധമായ ഊർജം എന്നാണ് പേരിന്റെ അർഥം. ചിരഞ്ജീവിയാണ് ചെറുമകളുടെ പേര് ആരാധകരോട് പങ്കുവെച്ചത്.
ജൂൺ 20 നാണ് രാം ചരണിനും ഉപാസനക്കും പെൺകുഞ്ഞ് ജനിച്ചത്. താരങ്ങൾ ആശംസയുമായി ആരാധകരും സഹപ്രവർത്തകരും എത്തിയിരുന്നു. പിന്നീട് തങ്ങൾക്ക് ആശംസ നേർന്ന ആരാധകർക്ക് രാം ചരണും നന്ദി അറിയിച്ചിരുന്നു.
'ഉപാസനയും കുഞ്ഞും സുഖമായി ഇരിക്കുന്നു. സുമന, ഉമ, ലത, ശുഭറെഡ്ഡി, അനിത ഇന്ദ്രസേന, തേജ്വി തുടങ്ങി എല്ലാ ഡോക്ടർമാർക്കും അപ്പോളോ ആശുപത്രിയിലെ എല്ലാ ജീവനക്കാർക്കും നന്ദി. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ ആരാധകർക്കും നന്ദി അറിയിക്കുന്നു. നിങ്ങളുടെ അനുഗ്രഹം എന്നും കുഞ്ഞിനൊപ്പമുണ്ടാകണം. കുഞ്ഞിനായി ഞങ്ങളൊരു പേര് കണ്ടുവച്ചിട്ടുണ്ട്. ഉടൻ തന്നെ നിങ്ങളുമായി പങ്കുവെക്കുന്നതായിരിക്കും-' രാം ചരൺ പറഞ്ഞു.




