തിരുവനന്തപുരം: മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനിലെ റഷ്യൻ താരം ഡയാന വിവാഹിതയായി. ആയോധനകല പരിശീലകൻ വിപിനാണ് വരൻ. ഞായറാഴ്ച ചിന്മയ മിഷന്റെ നവഗ്രഹ ക്ഷേത്രത്തിലായിരുന്നു വിവാഹം.

മോഡലും യോഗ പരിശീലകയും നർത്തകിയുമായ ഡയാന കളരിയിലും പ്രഗത്ഭയാണ്. ടിബറ്റൻ സൗണ്ട് ഹീലിങ് പരിശീലകയുമാണ്. മുംബൈയിൽ വെൽനെസ് കേന്ദ്രത്തിൽ കളരി, ജൂഡോ, യോഗ തുടങ്ങിയവയുടെ പരിശീലകനാണ് വിപിൻ.

ചേറൂർ കഴിപ്പുറത്ത് രമാദേവിയുടെയും കുന്നമ്പുള്ളി ചന്ദ്രശേഖരന്റെയും മകനാണ് വിപിൻ. മോസ്‌കോയിലെ വിക്ടർ നസനോവിന്റെയും ലിഡിയ നസനോവയുടെയും മകളാണ് ഡയാന.