- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഡീഫ് ഫേക്ക് ഭീതി പടരുന്നു; രശ്മികയ്ക്കും കത്രീനയ്ക്കും കജോളിനും പിന്നാലെ ആലിയയും; ഡീപ്ഫേക്കിന് ഇരയായി താരം
മുംബൈ: സിനിമ താരങ്ങളുടെ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കുന്നത് സമീപകാലത്ത് വലിയ വാർത്തകളായിരുന്നു. ഒർജിനൽ വീഡിയോയിൽ നിന്നും എ ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് ചെറിയ മാറ്റങ്ങൾ വരുത്തിയാണ് ഇത്തരം ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുന്നത്. സമീപകാലത്ത് രശ്മിക മന്ദാന, കാജോൾ, കത്രീന കൈഫ് തുടങ്ങീ നിരവധി താരങ്ങളാണ് ഡീപ് ഫേക്കിന് ഇരയായത്.
ഇപ്പോഴിതാ ബോളിവുഡ് താരം ആലിയ ഭട്ടും ഡീപ് ഫേക്ക് വീഡിയോക്ക് ഇരയായിരിക്കുകയാണ്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ഒരു യുവതിയുടെ വീഡിയോ എഡിറ്റ് ചെയ്ത് ആലിയയുടേതാണെന്ന വ്യാജേന സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുകയാണ് ഇപ്പോൾ.
ഒരു ലക്ഷം വരെ പിഴയും മൂന്ന് വർഷം വരെ തടവും ലഭിക്കാവുന്ന കുറ്റമാണ് ഡീപ് ഫേക്ക് വീഡിയോകൾ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നതിലൂടെ കുറ്റവാളിക്ക് മേൽ ചുമത്തുന്നത്.
രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട് ബീഹാർ യുവാവിനെ ചോദ്യം ചെയ്‌തെങ്കിലും അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നും പിന്നീട് ഉണ്ടായില്ല. എ ഐ സാങ്കേതികവിദ്യയുടെ ദുരുപയോഗമാണ് ഇത്തരത്തിൽ ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിപ്പിക്കാൻ പ്രേരിപ്പിക്കുന്നത്.