- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നു, ഇത് തികച്ചും നിരാശാജനകം; രശ്മികയുടെ ഡീപ് ഫേക്കിൽ പ്രതികരണവുമായി നാഗചൈതന്യ
ഹൈദരാബാദ്: ഡീപ് ഫേക്ക് വീഡിയോ പുറത്തു വന്നതിൽ ശക്തമായി പ്രതികരിച്ച രശ്മിക മന്ദാനയ്ക്ക് പിന്തുണയുമായി നടൻ നാഗ ചൈതന്യ. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കണമെന്നാണ് താരം പറയുന്നത്. അമിതാഭ് ബച്ചനാണ് വീഡിയോ പുറത്ത് വന്നതിന് ശേഷം ആദ്യം പ്രതികരിച്ചത്. നിമയപരമായി തന്നെ നേരിടണമെന്നായിരുന്നു ബച്ചന്റെ പ്രതികരണം.
സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും ഇത് നിരാശാജനകമാണെന്നും ഭാവിയിൽ എന്താകുമെന്ന ഭയം ഉണ്ടാകുന്നുവെന്നും നാഗചൈതന്യ പ്രതികരിച്ചു. ഇതിന്റെ ഇരകളാകുന്ന ആളുകളെ സംരക്ഷിക്കാൻ നടപടിയെടുക്കുകയും ഏതെങ്കിലും തരത്തിലുള്ള നിയമം നടപ്പിലാക്കുകയും വേണമെന്നും താരം എക്സിൽ കുറിച്ചു.
ഫിറ്റഡ് ഔട്ട്ഫിറ്റ് ധരിച്ച് ലിഫ്റ്റിലേക്ക് ഓടിക്കയറുന്ന രശ്മികയുടെ വീഡിയോ എന്ന രീതിയിലാണ് കഴിഞ്ഞ ദിവസം മുതൽ ദൃശ്യം പ്രചരിച്ചു തുടങ്ങിയത്. ഇതിലെ സത്യാവസ്ഥ എന്തെന്ന് ആരാധകരുൾപ്പെടെ നിരവധി സോഷ്യൽമീഡിയാ ഉപയോക്താക്കൾ അന്വോഷിച്ച് പോയിരുന്നു.
പിന്നാലെ ഡീപ് ഫേക്ക് സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമ്മിച്ച മോർഫ്ഡ് വീഡിയോ ആണിതെന്ന്പറഞ്ഞുകൊണ്ട് ചിലർ വിശദീകരണവുമായെത്തി. സാറാ പട്ടേൽ എന്ന ബ്രിട്ടീഷ് യുവതിയുടെ വീഡിയോയാണ് എഐ ഡീപ്പ് ഫേക്കിലൂടെ രശ്മികയുടേതെന്ന പേരിൽ പ്രചരിച്ചത്.