- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രധാന മന്ത്രിയുടെ മുൻപിൽ ഇന്ത്യൻ പൗരൻ എന്ന നിലയിൽ അഭിമാനത്തോടെ, വിനയത്തോടെ നിന്നതും മമ്മൂട്ടി എന്ന മഹാനടനെ മഹാപുരുഷനാക്കി; ഈ നന്മ നിറഞ്ഞ മമ്മൂട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു: കുറിപ്പുമായി നടൻ ദേവൻ
കൊച്ചി: നടൻ സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷിന്റെ വിവാഹത്തിൽ ശ്രദ്ധനേടിയത് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയായിരുന്നു. ഗുരുവായൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു. കല്യാണത്തിന്റെ ചിത്രങ്ങളും വീഡിയോകുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലാണ്. നടൻ മോഹൻലാൽ ഉൾപ്പെടെയുള്ളവർക്ക് പ്രധാനമന്ത്രി ഹസ്തദാനം നടത്തുമ്പോൾ കൈ കെട്ടി നിന്ന മമ്മൂട്ടിയുടെ ചിത്രങ്ങളാണ് കൂട്ടത്തിൽ ഏറെ വൈറൽ ആയി മാറിയത്.
സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ പലരും മമ്മൂട്ടിയെ അനുകൂലിച്ചും വിമർശിച്ചും പോസ്റ്റുകൾ ഷെയർ ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോഴിതാ നടൻ ദേവൻ ഈ സംഭവുമായി ബന്ധപ്പെട്ട് മമ്മൂട്ടിയെക്കുറിച്ച് എഴുതിയ ഒരു സോഷ്യൽ മീഡിയ കുറിപ്പാണ് വൈറൽ ആവുന്നത്. മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു പഴയ ചിത്രം പങ്കുവെച്ചുകൊണ്ടാണ് ദേവൻ ഈ പോസ്റ്റ് എഴുതിയിരിക്കുന്നത്. ''മനുഷ്യൻ എന്ന മമ്മൂട്ടി.. സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് ഗുരുവായൂർ അമ്പല നടയിൽ വന്ന മമ്മൂട്ടിയെയും ഭാര്യയെയും മലയാളികൾ മനസ്സിലാക്കി.
ഈ കല്യാണ വേളയിൽ എന്നെ മാത്രമല്ല, മനുഷ്യരായിട്ടുള്ള മനുഷ്യരെ എല്ലാവരെയും ആകർഷിച്ച മനുഷ്യനായി മമ്മൂട്ടി. പ്രധാനമന്ത്രി നീട്ടിയ ശ്രീ രാമക്ഷേത്രത്തിലെ അക്ഷതം, കൈ നീട്ടി വാങ്ങി പോക്കറ്റിൽ ഇട്ടതും, വധു ദക്ഷിണ കൊടുക്കാൻ ശ്രമിച്ചപ്പോൾ ചെരുപ്പൂരി വച്ച് ദക്ഷിണ വാങ്ങിയതും, ഇന്ത്യയുടെ പ്രധാന മന്ത്രിയുടെ മുൻപിൽ, ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ,
അഭിമാനത്തോടെ, വിനയത്തോടെ നിന്നതും, മമ്മൂട്ടി എന്ന മഹാനടനെ ഒരു മഹാപുരുഷനാക്കി മാറ്റി. ഭാര്യയെ, ഭാരതീയ സംസ്ക്കാരത്തെ ബഹുമാനിച്ചു കൊണ്ട്, കൂടെ കൂട്ടി കൊണ്ട് വന്ന ഈ നന്മ നിറഞ്ഞ മമ്മൂട്ടിയെ ഞാൻ ബഹുമാനിക്കുന്നു, ആദരിക്കുന്നു, സ്നേഹിക്കുന്നു, ദേവൻ ശ്രീനിവാസൻ..'', ദേവൻ കുറിച്ചു. ദി കിങ് എന്ന ചിത്രത്തിലെ മമ്മൂട്ടിക്ക് ഒപ്പമുള്ള ഒരു ഫോട്ടോയാണ് ദേവൻ ഇതോടൊപ്പം ഇട്ടത്.
മറുനാടന് ഡെസ്ക്