- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ; ദേവനന്ദയ്ക്ക് അവാർഡ് കൊടുക്കാത്തതിൽ നടൻ ശരത് ദാസിന്റെ വിമർശനം
കൊച്ചി: ഇന്നലെയാണ് 53ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇതിൽ മികച്ച നടനുള്ള പുരസ്‌കാരം മമ്മൂട്ടിയും നടിക്കുള്ള അവാർഡ് വിൻസി അലോഷ്യസും നേടി. ഈ വർഷത്തെ മികച്ച ബാലതാരത്തിനുള്ള അവാർഡ് നേടിയത് തന്മയ സോൾ ആയിരുന്നു. അതേസമയം മാളിക്കപുറം താരം ദേവനന്ദയ്ക്ക് പുരസ്‌ക്കാരം കൊടുക്കാത്തതിൽ വിവിധ കോണുകളിൽ നിന്നും വിമർശനം ഉയരുകയായിരുന്നു.
എന്നാൽ ഇതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഭിന്ന അഭിപ്രായങ്ങളുമായി നിരവധി പേർ രംഗത്തെത്തി. 'മാളികപ്പുറം' സിനിമയിലെ ദേവനന്ദയ്ക്ക് അവാർഡ് കൊടുത്തില്ല എന്നതാണ് ചർച്ചയായത്. ദേവനന്ദയ്ക്ക് പ്രത്യേക ജൂറി പരാമർശം പോലും നൽകാതിരുന്നത് ശരിയായില്ലെന്ന് പലരും സോഷ്യൽ മീഡിയയിൽ കുറിച്ചു. നടൻ ശരത് ദാസ് ഇക്കാര്യം ചൂണ്ടിക്കാട്ടി ഫേസ്‌ബുക്കിൽ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.
ശരത് ദാസിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു:
എല്ലാ വിജയികൾക്കും അഭിനന്ദനങ്ങൾ. എന്തായാലും കോടിക്കണക്കിന് മലയാളികളുടേയും എന്റേയും, മനസ്സുകൊണ്ടും, ഹൃദയംകൊണ്ടും നിനക്ക് എപ്പോഴേ അവാർഡ് തന്നു കഴിഞ്ഞു മോളെ........