- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സുരേഷ് ഗോപിയുടെ മകളുടെ വിവാഹ ചടങ്ങുകൾക്ക് എത്തി ദിലീപും കാവ്യ മാധവനും; ചിത്രങ്ങൾ പങ്കുവെച്ച് മാധവ് സുരേഷ്
തിരുവനന്തപുരം: ജനുവരി 17നാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെ വിവാഹം. കല്യാണത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ തിരക്കിലാണ് കുടുംബം. ഹൽദി, സംഗീത് ചടങ്ങുകൾ ഒക്കെ നടത്തിക്കഴിഞ്ഞു. ഈ ചടങ്ങുകളിൽ സിനിമാ രംഗത്തുള്ള പല താരങ്ങളും പങ്കെടുക്കുകയും ചെയ്തു. ഈ അവസരത്തിൽ സുരേഷ് ഗോപിയുടെ വീട്ടിലെത്തിയിരിക്കുകയാണ് നടൻ ദിലീപും കാവ്യ മാധവനും.
മണവാട്ടിയായ ഭാഗ്യാ സുരേഷ് ഗോപിയേയും സഹോദരങ്ങളായ മാധവ്, ഭാവ്നി എന്നിവരെയും ദിലീപും കാവ്യാ മാധവനും സന്ദർശിച്ചു. സുരേഷ് ഗോപിയുടെ ഭാര്യ രാധികാ സുരേഷ് ഗോപിയേയും ചിത്രങ്ങളിൽ കാണാം. സുരേഷ് ഗോപിയുടെ ഇളയമകനും നടനുമായ മാധവ് സുരേഷ് ഗോപിയാണ് ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തത്. കുടുംബാംഗങ്ങൾഎല്ലാവരുടെയും ഒപ്പം നിന്ന് കൊണ്ട് അവർ ഫോട്ടോയ്ക്ക് പോസ് ചെയ്തു.
മാവേലിക്കര സ്വദേശിയും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹൻ ആണ് വരൻ. ഭാഗ്യയുടെ വിവാഹത്തെ ശ്രദ്ധേയമാക്കുന്ന മറ്റൊരു കാര്യം, വിവാഹത്തിനു സാക്ഷ്യം വഹിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തും എന്നതാണ്. ഗുരുവായൂർ ക്ഷേത്രനടയിൽ വച്ച് നടക്കുന്ന വിവാഹത്തിൽ നരേന്ദ്ര മോദി പങ്കെടുക്കും.
ബ്രിട്ടീഷ് കോളമ്പിയ സർവകലാശാലയിൽ നിന്നാണ് ഭാഗ്യ ബിരുദം നേടിയത്. യുബിസി സൗഡെർ സ്‌കൂൾ ഓഫ് ബിസിനസിലായിരുന്നു പഠനം.
മറുനാടന് ഡെസ്ക്