കൊച്ചി: അമാൽ തന്റെ ജീവിത സഖിയായ കഥ തുറന്നു പറഞ്ഞ് ദുൽഖർ സൽമാൻ. കുട്ടിക്കാലം മുതൽ പരിചയം ഉണ്ടായിരുന്നുവെന്നാണ് ദുൽഖർ പറയുന്നത്. മുതിർന്നപ്പോൾ പരസ്പ്പരം അറിയാൻ സാധിച്ചുവെന്നും ദുൽഖർ വ്യക്തമാക്കി. ബോളിവുഡ് ബബ്ബിൾ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. സ്‌കൂൾ കാലം മുതൽ അമാലിനെ അറിയാം എന്നാൽ പരിചയപ്പെടുനന്ത് മുതിർന്ന ശേഷമെന്ന് താരം വെളിപ്പെടുത്തി.

''2000ങ്ങളുടെ തുടക്കത്തിലാണ് ഞങ്ങൾ സംസാരിച്ചു തുടങ്ങിയത്. അപ്പോൾ സോഷ്യൽമീഡിയ ഒക്കെ വരുന്നതെയുള്ളു. സ്‌കൂളിൽ അമാൽ എന്റെ ജൂനിയർ ആയിരുന്നു. ഞാൻ പ്ലസ്ടുവിൽ പഠിക്കുമ്പോൾ അവൾ ഏഴാം ക്ലാസിലാണ് പഠിക്കുന്നത്. കൊച്ചുകുട്ടിയായിരുന്നു. പക്ഷെ അന്ന് ഞാൻ ആ കണ്ണിലൊന്നും അല്ല അവളെ കണ്ടത്.

ഞങ്ങളുടെ ഫാമിലിയിൽ ഒരു പ്രായം ആകുമ്പോൾ ആൺകുട്ടികളൊക്കെ സെറ്റിൽഡ് ആകണമെന്ന് പറയും. ഒന്നുകിൽ കുട്ടിയെ ഞങ്ങൾ തന്നെ കണ്ടുപിടിക്കണം. അല്ലെങ്കിൽ അറേഞ്ച്ഡ് മാരേജ് ആയിരിക്കും. എനിക്ക് അറേഞ്ച് മാരേജിനോട് താൽപര്യമില്ല. പെണ്ണുകാണാൻ പോയിട്ട് അവരെ ഇഷ്ടപ്പെട്ടെന്ന് പറയാനോ അല്ലെങ്കിൽ ഇഷ്ടമായില്ലെന്ന് പറയാനോ എനിക്ക് സാധിക്കില്ല. അതുകൊണ്ടാണ് അറേഞ്ച് മാരേജിനോട് ഞാൻ 'നോ' പറഞ്ഞത്.

ചെന്നൈയിൽ ഞങ്ങൾ താമസിക്കുന്ന സ്ഥലത്ത് എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും അറിയാം. അവിടെയുള്ള എല്ലാവരുമായിട്ട് പരിചയമുണ്ടെങ്കിലും ഞാനും അമാലുമായിട്ട് വലിയ പരിചയം ഒന്നുമുണ്ടായിരുന്നില്ല. വെറും രണ്ടാഴ്ച കൊണ്ടാണ് ഞാൻ അമാലിനെ കണ്ടുമുട്ടിയത്. ഇത്രയും നാൾ അവിടെ ഉണ്ടിയിട്ടും ഞാൻ ആദ്യമായാണ് അവളെ പുറത്തേക്ക് ഇറങ്ങി കാണുന്നത്. പെട്ടെന്ന് ഈ പെൺകുട്ടി എവിടുന്ന് വന്നെന്ന് ഞാൻ ചിന്തിച്ചു പോയി. സിനിമ കാണാൻ പോകുമ്പോഴും, പാർലറിൽ പോകുമ്പോഴുമൊക്കെ ഞാൻ അവളെ കാണാൻ തുടങ്ങി. സത്യത്തിൽ ഞാൻ അതിനെ ഒരു സൈൻ ആയിട്ടായിരുന്നു കണ്ടത്.

ഒരിക്കൽ ഞാൻ അവൾക്ക് ഫേസ്‌ബുക്കിൽ മെസേജ് അയച്ചു. സ്‌കൂളിൽ പഠിക്കുമ്പോൾ തന്റെ സീനിയർ ആയിരുന്നെന്നും പറഞ്ഞാണ് മെസ്സേജ് ഇട്ടത്. പിന്നെ ഞാങ്ങൾ കാണാൻ തിരുമാനിച്ചു. പക്ഷേ ഇതൊക്കെ വീട്ടുകാരുടെ അറിവോടെ ആണ് ചെയ്തത് കേട്ടോ. എന്റെ സ്‌കൂളിൽ പഠിച്ച കുട്ടിയാണെന്ന് മാത്രം അറിയാം. എന്റെ സുഹൃത്തുക്കൾക്കും അവളെ അറിയാം. പിന്നെ എനിക്ക് തോന്നി ഞങ്ങളുടെ വിവാഹം നടക്കാൻ സാധ്യതയുണ്ടെന്ന്.

നിങ്ങൾക്കൊക്കെ താൽപര്യം ഉണ്ടെങ്കിൽ അവളെ ഒന്ന് കാണണമെന്നും ഞാൻ വീട്ടിൽ പറഞ്ഞു. പിന്നെ എല്ലാവരുടെയും അറിവോടെ ഞങ്ങൾ കണ്ടു. പഴയ സ്‌കൂൾ മേറ്റ്‌സ് ചായ കുടിക്കാൻ പോയപോലെയാണ് അതിനെ കണ്ടത്. ഞങ്ങൾ അന്ന് പോയത് ഒരു കാർ ഡ്രെവിനാണ്. പിന്നീട് പോണ്ടിച്ചേരി ട്രിപ്പ് പോയി. അന്നെനിക്ക് മനസിലായി അവൾക്ക് കല്യാണത്തിൽ താല്പര്യമുണ്ടെന്ന്''- ദുൽഖർ പറഞ്ഞു.

2011 ഡിസംബർ 22 നാണ് ദുൽഖറും അമാലും വിവാഹിതരാകുന്നത്. മറിയം അമീറാ സൽമാൻ എന്നാണ് മകളുടെ പേര്.