- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'ഫോട്ടോ എടുക്കുന്നതിനിടെ പ്രായമായ ഒരു സ്ത്രീ എന്റെ പിൻഭാഗത്ത് പിടിച്ച് ഞെരിച്ചു, എനിക്ക് വളരെ അധികം വേദനിച്ചു; എന്താണ് അതിനർത്ഥമെന്നുപോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല; ദുരനുഭവം തുറന്നു പറഞ്ഞു ദുൽഖർ സൽമാൻ
മുംബൈ: മലയാളികൾക്ക് മാത്രമല്ല മറ്റ് ഭാഷകളിലും നിരവധി ആരാധകരുള്ള താരമാണ് ദുൽഖർ സൽമാൻ. ശരിക്കും ഒരു പാൻ ഇന്ത്യൻ താരമെന്ന് ഇമേജാണ് അദ്ദേഹത്തിനുള്ളത്. എന്നാൽ ആരാധകരിൽ നിന്ന് നേരിട്ടുള്ള മോശം അനുഭവത്തേക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ആരാധകർ തന്നെ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പർശിക്കുകയും ചെയ്തിട്ടുണ്ട് എന്നാണ് ദുൽഖർ തുറന്നുപറഞ്ഞത്.
പ്രായമായ സ്ത്രീകളിൽ നിന്നാണ് താരത്തിന് മോശം അനുഭവമുണ്ടായിട്ടുള്ളത്. ഫോട്ടോ എടുക്കാനായി അടുത്ത് വന്ന് അപ്രതീക്ഷിതമായി കവിളിൽ ചുംബിക്കും എന്നാണ് താരം പറയുന്നത്. നമ്മൾ ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോൾ ഉണ്ടാകുന്ന അപ്രതീക്ഷിത നീക്കം ഞെട്ടിക്കാറുണ്ടെന്നും താരം പറഞ്ഞു. യൂട്ഊബർ രൺവീർ അലബാബാദിയയുമായി സംസാരിക്കുകയായിരുന്നു താരം.
പ്രായമായ സ്ത്രീയായിരുന്നു, എന്റെ പിൻഭാഗത്ത് അവർ അമർത്തി പിടിച്ചു. അവർ എന്തിനാണ് അത് ചെയ്തത് എന്നറിയില്ല. അത് എന്നെ വളരെ അധികം ബുദ്ധിമുട്ടിച്ചു. സാധാരണ ഒരു പിടുത്തമായിരുന്നില്ല അത്. അവർ വിരലുകൾ അമർത്തി ഞെക്കിഞെരിച്ചു. എനിക്ക് വളരെ അധികം വേദനിച്ചു. അവർക്ക് നല്ല പ്രായമുണ്ടായിരുന്നു. എന്താണ് അതിനർത്ഥമെന്നുപോലും എനിക്ക് അറിയാൻ കഴിഞ്ഞില്ല. ഞാൻ സ്റ്റേജിൽ ഒരുപാട് പേർക്കൊപ്പം നിൽക്കുകയായിരുന്നു. ആന്റി, ദയവായി ഇവിടെ വന്നു നിൽക്കു എന്ന് ഞാൻ അവരോട് പറഞ്ഞു.- ദുൽഖർ വ്യക്തമാക്കി.
നിരവധി പേർക്ക് അവരുടെ കൈകൾ എവിടെയാണ് വെക്കേണ്ടത് എന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകൾ പിന്നിലായിരിക്കും. ഫോട്ടോയിൽ ഞാൻ ചിരിക്കാൻ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന് ഞാൻ അമ്പരക്കും. എങ്ങനെയാണ് അതിൽ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ലായിരിക്കും. താരം കൂട്ടിച്ചേർത്തു.
ചില സമയത്ത് താൻ സുഹൃത്തുക്കളോട് ഇത് ചെയ്യാറുണ്ടെന്നും അപ്പോൾ അവർ എന്താണ് ചെയ്യുന്നത് എന്ന് ചോദിക്കും. ഞാൻ കടന്നു പോകുന്നത് ഇതിലൂടെയാണ്, നിങ്ങളൊന്നു സങ്കൽപ്പിച്ചുനോക്കൂ. ആളുകൾ എന്തിനാണ് ഇത് ചെയ്യുന്നത്. അതിന് ഉത്തരമില്ല. ഞാൻ കടന്നുപോയ വേദന മാത്രമായിരിക്കും എനിക്കോർമ്മയുള്ളത്. - ദുൽഖർ പറഞ്ഞു.
മറുനാടന് ഡെസ്ക്