ഹൈദരാബാദ്: ടോളിവുഡിലെ പ്രമുഖ പ്രൊഡക്ഷൻ ഹൗസായ പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ കാർത്തിക് ഗട്ടമനേനി സംവിധാനം ചെയ്യുന്ന രവി തേജയുടെ ആക്ഷൻ ത്രില്ലർ ചിത്രം 'ഈഗിൾ'ന്റെ ടീസർ പുറത്തിറങ്ങി. രവി തേജയുടെ വോയ്സ് ഓവറോടെ ആരംഭിക്കുന്ന ടീസറിന്റെ അവസാനത്തിലാണ് രവി തേജയുടെ കഥാപാത്രത്തെ കാണിക്കുന്നത്. അനുപമ പരമേശ്വരനും ശ്രീനിവാസ് അവസരളയും തമ്മിലുള്ള സംഭാഷണത്തിലൂടെയും നവദീപിന്റെ വാക്കുകളിലൂടെയും രവി തേജയുടെ കഥാപാത്രത്തെ വെളിപ്പെടുത്തുന്നു. വിനയ് റായിയാണ് വില്ലൻ.

കാവ്യ ഥാപ്പർ നായികയും മധുബാല സുപ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ നവദീപ്, ശ്രീനിവാസ് അവസരള, മധുബാല, പ്രണീത പട്നായിക്, അജയ് ഘോഷ്, ശ്രീനിവാസ് റെഡ്ഡി, ഭാഷ, ശിവ നാരായണ, മിർച്ചി കിരൺ, നിതിൻ മേത്ത, ധ്രുവ, എഡ്വേർഡ്, മാഡി, സാറ, അക്ഷര തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. ചൈതന്യ പ്രസാദ്, റഹ്മാൻ & കല്യാൺ ചക്രവർത്തി എന്നിവർ വരികൾ ഒരുക്കിയ ?ഗാനത്തിന് ദാവ്സന്ദ് സംഗീതം പകരുന്നു.

കാമിൽ പ്ലോക്കി, കാർം ചൗള എന്നിവർക്കൊപ്പം കാർത്തിക് പകർത്തിയ ക്യാമറ ബ്ലോക്കുകൾ ശ്രദ്ധേയമാണ്. വിവേക് ??കുച്ചിഭോട്‌ല സഹനിർമ്മാതാവായി ടി.ജി വിശ്വ പ്രസാദ് നിർമ്മിച്ച പീപ്പിൾ മീഡിയ ഫാക്ടറിയുടെ 'ഈഗിൾ', 2024 ജനുവരി 13 ന് എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ഹിന്ദിയിലും റിലീസ് ചെയ്യും.

മണിബാബു കരണത്തോടൊപ്പം ചേർന്ന് കാർത്തിക് ഗട്ടംനേനി രചനയും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് മണിബാബു കരണത്താണ് സംഭാഷണങ്ങൾ ഒരുക്കിയിരിക്കുന്നത്. എഡിറ്റിങ്ങും സംവിധായകൻ തന്നെയാണ് കൈകാര്യം ചെയ്യുന്നത്.