- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ദിര ഗാന്ധിയായി കങ്കണ റണാവത്ത്
മുംബൈ: അടിയന്തരാവസ്ഥ കാലത്തെ അടിസ്ഥാനമാക്കി നടി കങ്കണ റണാവത്ത് സംവിധാനം ചെയ്യുന്ന 'എമർജൻസി' എന്ന സിനിമയുടെ റിലീസ് തിയതി പുറത്തുവിട്ടു. സെപ്റ്റംബർ 6ന് ചിത്രം തീയറ്ററുകളിൽ എത്തും. നേരത്തെ ലോക്സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കുകയായിരുന്നു.
ഷേക്സ്പിയറിന്റെ മാക്ബത്തിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് താൻ ചിത്രമൊരുക്കിയതെന്ന് നടി പറഞ്ഞു. ഇന്ത്യൻ ജനാധിപത്യത്തിന്റെ ഉദ്വേഗജനകമായ അധ്യായമാണിതെന്നും ഇന്ദിരാഗാന്ധിയായാണ് ചിത്രത്തിൽ എത്തുന്നതെന്നും കങ്കണ പറഞ്ഞു. 1975 ജൂൺ 25ന് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയും തുടർന്നുള്ള 21 മാസങ്ങളമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും കങ്കണ കൂട്ടിച്ചേർത്തു.
സീ സ്റ്റുഡിയോസും മണികർണിക ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അനുപം ഖേർ, മഹിമ ചൗധരി, മിലിന്ദ് സോമൻ, മലയാളി താരം വിശാഖ് നായർ, അന്തരിച്ച നടൻ സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്.
ഹിമാചൽപ്രദേശിലെ മാണ്ഡി മണ്ഡലത്തിൽ നിന്നും ബിജെപി ടിക്കറ്റിൽ മത്സരിച്ച കങ്കണ വൻ വിജയം നേടിയിരന്നു. ലോക്സഭാംഗമായതിന് പിന്നാലെയാണ് കങ്കണയുടെ പുതിയ ചിത്രം തിയറ്ററിൽ എത്തുന്നത്.