- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിയറ്ററുകളിൽ കാണേണ്ട ചിത്രം, ആവേശം ചെയ്യാൻ കാരണമുണ്ട്;
കൊച്ചി: പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ആവേശം. ഈ ചിത്രം തീയറ്ററിൽ കാണേണ്ട സിനിമയാണെന്നാണ് ഫഹദ് പറയുന്നത്. ചിത്രത്തിന്റെ പ്രീ-റിലീസ് പ്രസ് മീറ്റിലാണ് സിനിമ തെരഞ്ഞെടുപ്പിനെക്കുറിച്ച് പറഞ്ഞത്. ആവേശം വളരെ രസകരമായ സിനിമയാണെന്നും കേട്ടപ്പോൾ ഈ ചിത്രം ചെയ്യണമെന്ന് തോന്നിയെന്നും ഫഹദ് പറഞ്ഞു.
'എന്നെ തേടി വരുന്ന സിനിമകളാണ് ഞാൻ ചെയ്യുന്നത്. പക്ഷേ, ആവേശം എന്നെ തേടി വന്നപ്പോൾ, വളരെ രസകരമായ ഈ ചിത്രം ചെയ്തുനോക്കണമെന്ന് തോന്നി. ഓഫ്ബീറ്റ് സിനിമകൾക്കായി ഒ.ടി.ടി പോലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകൾ ഉണ്ട്, പക്ഷേ ആവേശം തിയറ്ററുകളിൽ തന്നെ കാണേണ്ട ചിത്രമാണ്'.
ഇതുപോലൊരു സിനിമയും കഥാപാത്രവും താൻ ഇതുവരെ ചെയ്തിട്ടില്ലെന്നും നടൻ വ്യക്തമാക്കി. എന്റെ കഥാപാത്രമായ രംഗ സംസാരിക്കുന്നത് മലയാളവും കന്നഡയും കലർന്ന ഭാഷയിലായതിനാൽ തന്നെ ഏറെ വ്യത്യസ്തവും സങ്കീർണ്ണവുമാണ്. രംഗ എന്ന കഥാപാത്രത്തെക്കുറിച്ച് ജിത്തു എനിക്ക് വ്യക്തമായ ധാരണ നൽകിയിരുന്നു. എന്നാൽ കഥാപാത്രത്തിന്റെ മീശയും ഡിഎൻ ഹെയർസ്റ്റൈലും പിന്നീടാണ് ഉറപ്പിച്ചത്
ആവേശത്തിൽ 'ഫഫ' എന്ന പേര് ഉപയോഗിച്ചതിനെപ്പറ്റിയും ഫഹദ് സംസാരിച്ചു. ' സുഹൃത്തുക്കളാണ് ആദ്യം എന്നെ അങ്ങനെ വിളിച്ചിരുന്നത്, പിന്നീട് മറ്റുള്ളവരും അത് ഏറ്റെടുത്തു. ആവേശത്തിൽ ഈ ടൈറ്റിൽ ഉപയോഗിക്കുന്നത് രസകരമായിരിക്കും എന്ന് അണിയറപ്രവർത്തകർക്ക് തോന്നിയതിനാലാണ് 'റീ ഇൻട്രൊഡ്യൂസിങ് ഫഫ' എന്ന ടൈറ്റിൽ നൽകിയത്'.
പുഷ്പ 2ന്റെ ഷൂട്ടിങ് തിരക്കിലായതിനാൽ ആവേശത്തിന്റെ പ്രൊമോഷൻ പരിപാടികൾക്ക് അധികമൊന്നും പങ്കെടുക്കാൻ കഴിഞ്ഞില്ലെന്നും ഫഹദ് പറഞ്ഞു.'സിനിമ നല്ലതാണെങ്കിൽ പ്രൊമോഷൻ കുറവാണെങ്കിലും ജനങ്ങൾ ഏറ്റെടുക്കുമെന്നും, സിനിമാപ്രവർത്തകരല്ല, മറിച്ച് സിനിമയാണ് പ്രേക്ഷകരോട് സംവേദിക്കണ്ടത്.കോമഡി, ആക്ഷൻ, ത്രില്ലർ തുടങ്ങിയ ഘടകങ്ങൾ അടങ്ങിയ വ്യത്യസ്തമായ ചിത്രമായതിനാൽ പ്രേക്ഷകർ ആവേശത്തെ സ്വീകരിക്കുന്നാണ് വിശ്വാസം'- ഫഹദ് പ്രസ്മീറ്റിൽ പറഞ്ഞു.
രോമാഞ്ചത്തിനു ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം ഏപ്രിൽ 11 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ ടീസറും ഗാനങ്ങളും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു. ബെംഗളൂരു സ്വദേശിയായ രംഗ എന്ന ഡോണിനെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
അൻവർ റഷീദ് എന്റർടൈന്മെന്റ്‌സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്‌സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ്ആവേശം നിർമ്മിക്കുന്നത്. കോളേജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ്. ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. രോമാഞ്ചത്തിലെ ഹിറ്റ് കൂട്ടുകെട്ട് ആവർത്തിച്ചുകൊണ്ട് വിനായക് ശശികുമാറിന്റെ വരികൾക്ക് സുഷിൻ ശ്യാമാണ് സംഗീതം പകർന്നിരിക്കുന്നത്. എഡിറ്റർ - വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മസ്ഹർ ഹംസ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ - മൊഹ്‌സിൻ ഖൈസ്, മേക്കപ്പ് - ആർജി വയനാടൻ, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്‌സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് - ശ്രീക്ക് വാരിയർ, ടൈറ്റിൽ ഡിസൈൻ - അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, പിആർഒ - എ.എസ് ദിനേശ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിങ് - സ്നേക്ക് പ്ലാന്റ്.