- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവേശം സിനിമയെ പ്രശംസിച്ച് വിഘ്നേഷ് ശിവൻ
ചെന്നൈ: തിയറ്ററുകളിൽ പ്രേക്ഷകരെ ആവേശത്തിലാക്കി ഫഹദ് ഫാസിൽ ചിത്രം 'ആവേശം' വിജയക്കുതിപ്പ് തുടരുകയാണ്. രോമാഞ്ചം എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷമാണ് ആവേശം സിനിമയും എത്തുന്നത്. ജിത്തു മാധവൻ ഒരുക്കിയ സിനിമയും വൻ ഹിറ്റായി ഓടുകയാണ്. ബെംഗളൂരു പഞ്ചാത്തലമാക്കിയാണ് ഒരിക്കിയിരിക്കുന്നത്.
'റീ ഇൻട്രോഡ്യൂസിങ് ഫഫ' എന്ന ടാഗോടെ ഫഹദ് ഫാസിൽ എന്ന നടന്റെ അഴിഞ്ഞാട്ടം തന്നെയാണ് ചിത്രം. ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് തമിഴ് സംവിധായകൻ വിഘ്നേഷ് ശിവൻ. ഗംഭീര സിനിമ അനുഭവമാണ് ജിത്തു മാധവൻ ഒരുക്കിയ ആവേശമെന്നായിരുന്നു വിഘ്നേഷ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പറഞ്ഞത്. ഫഫ അയ്യ നിങ്ങൾ മറ്റേതോ ഗ്രഹത്തിൽ നിന്നും വന്നതാണെന്നാണ് ഫഹദ് ഫാസിലിന്റെ പ്രകടനം കണ്ട ശേഷം വിഘ്നേഷ് കുറിച്ചത്.
ഭ്രാന്തമായ എഴുത്ത്, അതിശയകരമായി നടപ്പാക്കുകയും ചെയ്ത സിനിമ. മലയാള സിനിമ എല്ലാ സീമകളും തകർത്ത് മുന്നേറുകയാണെന്നും വിഘ്നേഷ് പറഞ്ഞു. സംവിധായകൻ ജിത്തു മാധവനെയും സംഗീത സംവിധായകൻ സുഷിൻ ശ്യാമിനെയും വിഘ്‌നേഷ് പ്രശംസിച്ചു. വിഷു റിലീസായി 11 നാണ് ആവേശം തിയറ്ററുകളിൽ എത്തിയത്. ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രേമലു സിനിമയെ പ്രശംസിച്ച് നടി നയൻതാര ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്. നല്ല ചിത്രങ്ങൾ തന്നെ സന്തോഷിപ്പിക്കുമെന്നാണ് പ്രേമലുവിലെ ഒരു രംഗത്തിന്റെ സ്‌ക്രീൻഷോട്ടിനൊപ്പം നയൻതാര എഴുതിയത്.