- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'എന്ന പിന്നെ നിനക്ക് മറ്റെ ഡയലോഗും കൂടി പറയാരുന്നില്ലെ ഒരു ഭംഗിക്ക്'; പ്രണയ ദിനത്തിൽ 'പ്രേമലു' ഡയലോഗുമായി ഫഹദും നസ്രിയയും; വീഡിയോ വൈറൽ
കൊച്ചി: പ്രണയദിനത്തിൽ പ്രേമലുവിലെ ഹിറ്റ് ഡയലോഗ് റീൽസാക്കി ഫഹദും നസ്രിയയും. വാലന്റൈൻസ് ഡേ ആശംസകളോടെയാണ് വിഡിയോ എത്തിയിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് റീൽസ് ആരാധകരും ഏറ്റെടുത്തതോടെ വീഡിയോ ഇപ്പോൾ വൈറലാണ്. നസ്ലിനും മമിതയും പ്രധാനകഥാപാത്രങ്ങായി എത്തിയ മുഴുനീള റൊമാന്റിക് കോമഡി ചിത്രമാണ് 'പ്രേമലു'.
മികച്ച ബോക്സ് ഓഫീസ് കലക്ഷനോടെയാണ് ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്. തണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഗിരീഷ് എഡി സംവിധാനം ചെയ്ത ചിത്രം ഹൈദരാബാദിന്റെ പശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത്.
ഭാവനാ സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിലും ദിലീഷ് പോത്തനും ശ്യാം പുഷ്ക്കരനും ചേർന്നാണ് 'പ്രേമലു' നിർമ്മിച്ചിരിക്കുന്നത്. ഗിരീഷ് എഡിയും കിരൺ ജോസിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. വിഷ്ണു വിജയ്യാണ് ചിത്രത്തിന്റെ സംഗീത ഒരുക്കിയിരിക്കുന്നത്. ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, അൽതാഫ് സലിം, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.
മറുനാടന് ഡെസ്ക്