കൊച്ചി: ബേസിൽ ജോസഫിനെ കേന്ദ്രകഥാപാത്രമാക്കി നവാഗതനായ നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഫാലിമി. തീയറ്ററിലും മികച്ച അഭിപ്രായം നേടി ചിത്രം ഒടിടി സ്ട്രീമിങിന് ഒരുങ്ങുകയാണ്. നേരത്തെ നാളെ മുതലാണ് ചിത്രത്തിന്റെ സ്ട്രീമിംങ് തുടങ്ങാനിരുന്നത്. എന്നാൽ സിനിമയുടെ സ്ട്രീമിംങ് നീട്ടിയതായാണ് വിവരം. ഡിസംബർ 18 മുതലാണ് ചിത്രം ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുക.

പേര് സൂചിപ്പിക്കും പോലെ ഒരു ഫാമിലി എന്റെർടെയിനറാണ് ചിത്രം.ബേസിലും ജഗദീഷും അച്ഛനും മകനുമായി ആണ് ചിത്രത്തിലെത്തുന്നത്. ബേസിലിനെ കൂടാതെ ജഗദീഷ്, മഞ്ജു പിള്ള , സന്ദീപ് പ്രദീപ്, മീനാരാജ് എന്നിവരാണ് ഫാലിമിയിലെ മറ്റു താരങ്ങൾ.

നവംബർ 17നാണ് ഫാലിമി റിലീസ് ചെയ്തത്. ഏകദേശം 15.60 കോടി രൂപയോളം ചിത്രത്തിന് തിയറ്ററിൽ നിന്ന് ലഭിച്ചിരുന്നു.

സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജാനേമൻ, ജയ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾക്ക് ശേഷം ചീയേഴ്സ് എന്റർടെയ്ന്മെന്റ്‌സ് ഫാലിമി നിർമ്മിച്ചിരിക്കുന്നത്. സൂപ്പർ ഡൂപ്പർ ഫിലിംസും ചിത്രത്തിന്റെ നിർമ്മാണപങ്കാളിയാണ്.