- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വെള്ളം കുടിക്കാതെ രണ്ട് ദിവസം ഷാറൂഖ് ഖാൻ അഭിനയിച്ചു; ഷാരൂഖിന്റെ സിനിമയോടുള്ള ആത്മസമർപ്പണത്തെക്കുറിച്ച് ഫറാ ഖാൻ
മുംബൈ: ഷാറൂഖ് ഖാനെ കേന്ദ്രകഥാപാത്രമാക്കി കൊറിയോഗ്രാഫറും സംവിധായികയുമായ ഫറാ ഖാൻ ഒരുക്കിയ ചിത്രമാണ് 'ഓം ശാന്തി ഓം'. 2007ൽ പുറത്തിറങ്ങിയ ചിത്രം സൂപ്പർ ഹിറ്റായിരുന്നു. ഇപ്പോഴിതാ ഓം ശാന്തി ഓം സിനിമയുടെ ചിത്രീകരണ സമയത്തുണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ഫാറാ ഖാൻ. കഥാപാത്രം ക്ലിയറാക്കാൻ വേണ്ടി എന്തിനും തയ്യാറാകുന്ന വ്യക്തിയാണ് ഷാരൂഖ് ഖാൻ.
അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിലെ ഒരു രംഗത്തിന് വേണ്ടി രണ്ടു ദിവസം നടൻ വെള്ളം കുടിച്ചിരുന്നില്ലെന്നാണ് ഫറ പറയുന്നത്.
'ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് 'മേ ഹൂം ന'. ഈ ചിത്രത്തിൽ ഷാറൂഖ് ഖാന്റെ ഷർട്ട്‌ലെസ് രംഗം പ്ലാൻ ചെയ്തിരുന്നു. എന്നാൽ ആ സമയത്തായിരുന്നു നടുവേദയെ തുടർന്ന് നടൻ സർജറിക്ക് വിധേയനായത്. അന്ന് ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ആ രംഗം ചിത്രീകരിച്ചില്ല. പക്ഷെ അദ്ദേഹം എനിക്കൊരു വാക്ക് തന്നു. എന്റെ കാമറക്ക് മുന്നിലാകും ആദ്യം ഷർട്ട്‌ലെസ് രംഗം ചിത്രീകരിക്കുകയെന്ന്. ആ വാക്ക് ഓം ശാന്തി ഓം എന്ന ചിത്രത്തിൽ പാലിക്കുകയും ചെയ്തു.
ചിത്രത്തിലെ 'ദർദെ ഡിസ്‌കോ' ഗാനരംഗത്തിലായിരുന്നു ഷർട്ട് ലെസായി എസ്. ആർ.കെ എത്തിയത്. ഈ രംഗത്തിന് വേണ്ടി അദ്ദേഹം രണ്ട് ദിവസം വെള്ളം കുടിച്ചില്ല. വയറ് വീർക്കുന്നത് ഒഴിവാക്കാൻ വേണ്ടിയായിരുന്നു വെള്ളം കുടിക്കാതിരുന്നത്.എന്നാൽ ഗാനരംഗത്ത് പേശിവലിവ് കാരണം ഷാറൂഖിന് നല്ലതുപോലെ പെർഫോം ചെയ്യാനും സാധിച്ചില്ല' - ഫറ ഖാൻ പറഞ്ഞു.
ഷാറൂഖ് ഖാൻ- ആറ്റ്‌ലി ചിത്രമായ ജവാനിലെ 'ചലേയ' എന്ന ഗാനരംഗത്തിന് കൊറിയോഗ്രാഫി ചെയ്തത് ഫാറ ഖാൻ ആയിരുന്നു. കൃത്യമായി റിഹേഴ്‌സൽ എടുത്തതിന് ശേഷമാണ് ഷാറൂഖ് പെർഫോം ചെയ്തതെന്നും ഫറ കൂട്ടിച്ചേർത്തു . റിഹേഴ്‌സൽ ചെയ്താൽ പെർഫോമസ് നന്നാവുമെന്നാണ് ഷാറൂഖിന്റെ പക്ഷമെന്നും ഫറ അഭിമുഖത്തിൽ പറഞ്ഞു.