- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് വനംവകുപ്പ് തിരുത്തി
തിരുവനന്തപുരം: നാട്ടാന ചട്ടത്തിലെ വിവാദ ഉത്തരവ് തിരുത്തി. ആനയ്ക്ക് 50 മീറ്റർ ചുറ്റളവിൽ ആളുകൾ പാടില്ലെന്ന ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ വിവാദ ഉത്തരവാണ് തിരുത്തിയത്. ഈ ഉത്തരവോടെ തൃശ്ശൂർപൂരം അടക്കമുള്ള പ്രതിസന്ധിയിലാകുന്ന ഘട്ടമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് തിരുത്തു വരുന്നത്. ആനയ്ക്ക് അസ്വസ്ഥതയുണ്ടാക്കാത്ത തരത്തിൽ സുരക്ഷ ക്രമീകരിച്ചാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. പുതിയ ഉത്തരവ് ഹൈക്കോടതിയെ അറിയിക്കും.
പൂരത്തിന് ആനകളെ എഴുന്നള്ളിച്ചു കൊണ്ടുവരുമ്പോൾ ആനകളുടെ 50 മീറ്റർ പരിധിയിൽ ആളുകൾ, പടക്കങ്ങൾ, തീവെട്ടികൾ, താളമേളങ്ങൾ തുടങ്ങിയവ പാടില്ലെന്നാണ് സർക്കുലറിൽ നിർദേശിച്ചിരുന്നത്. സർക്കുലർ പുറത്തു വന്നതിനെത്തുടർന്ന് തൃശൂർ പൂരം നടത്തിപ്പ് അനിശ്ചിതത്വത്തിലായിരുന്നു. സർക്കുലറിനെതിരെ ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
50 മീറ്റർ ദൂരപരിധി പ്രായോഗികമല്ലെന്നാണ് പൂരം സംഘാടകർ അറിയിച്ചിരുന്നത്. നാട്ടാനകൾ ഇടഞ്ഞോടിയാൽ നിരോധിക്കപ്പെട്ട ചില ഉപകരണങ്ങൾ ആനകൾക്കെതിരെ ഉപയോഗിക്കരുതെന്ന് വനംവകുപ്പ് സർക്കുലറിൽ നിർദേശിച്ചിരുന്നു. ആ ഉപകരണങ്ങളുടെ പേരുകൾ പുതിയ സർക്കുലറിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.