മുംബൈ: ബോളിവുഡ് നടന്‍ ഷാരൂഖ് ഖാന് ആദരവുമായി ഫ്രഞ്ച് മ്യൂസിയം.നടന്റെ ചിത്രം പതിച്ച സ്വര്‍ണനാണയം പുറത്തിറക്കിയാണ് മ്യൂസിയം താരത്തെ ആദരിച്ചത്.പാരീസിലെ ഗ്രെവിന്‍ മ്യൂസിയമാണ് ഷാരൂഖ് ഖാന്റെ പേരില്‍ സ്വര്‍ണനാണയമിറക്കിയത്.ഈ മ്യൂസിയത്തില്‍ സ്വന്തം പേരിലുള്ള നാണയമിറങ്ങുന്ന ആദ്യത്തെ ഇന്ത്യന്‍ നടനാണ് ഷാരൂഖ് ഖാന്‍.

പാരീസിലെ സെയിന്‍ നദിയുടെ വലതുകരയില്‍ ഗ്രാന്‍ഡ്‌സ് ബൗള്‍വാര്‍ഡുകളില്‍ സ്ഥിതിചെയ്യുന്ന ഒരു മെഴുക് മ്യൂസിയമാണിത്.ലോകത്തിലെ പ്രധാന വാക്സ് മ്യൂസിങ്ങളിലൊക്കെ ഷാരൂഖ് ഖാന്റെ മെഴുക് പ്രതിമ സ്ഥാപിച്ചിട്ടുണ്ട്.സുജോയ് ഘോഷ് സംവിധാനം ചെയ്യുന്ന 'കിങ്' എന്ന ചിത്രമാണ് ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്.

പത്താന്‍, ജവാന്‍, ഡങ്കി എന്നീ സിനിമകള്‍ക്ക് ശേഷമെത്തുന്ന ചിത്രമെന്നതിനാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ്'കിങ്ങി' നായി കാത്തിരിക്കുന്നത്.ഷാരൂഖ് നായകനായി അവസാനമിറങ്ങിയ മൂന്ന് ചിത്രങ്ങളും മികച്ച വിജയം നേടിയിരുന്നു.