- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിനിമാ മേഖല സെക്‌സിസ്റ്റാണ്, ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടില്ല; നടിയായ എനിക്ക് സംവിധായികയാവുക എന്നത് 100 ശതമാനം ദുർഘടമായ കാര്യം: ഗൗരി കിഷൻ പറയുന്നു
തിരുവനന്തപുരം: സിനിമാ മേഖല സെക്‌സിസ്റ്റാണെന്ന് നടി ഗൗരി കിഷൻ. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നതെന്നും അതിന് കാരണം സ്ത്രീയായതുകൊണ്ടാണെന്നും നടി വ്യക്താക്കി. തന്റെ പ്രായം കാരണം പല മുതിർന്ന സംവിധായകരോടും അഭിപ്രായം പറയാനുള്ള സ്വാതന്ത്രം ഇല്ലാതായതായും തോന്നിയെന്ന് നടി കൂട്ടിച്ചേർത്തു. മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലാണ് ഗൗരി ഇക്കാര്യം പറഞ്ഞത്.
'എഴുത്തിൽ എനിക്ക് താൽപര്യമുണ്ട്. സാഹിത്യവും ജേർണലിസവുമാണ് ഞാൻ പഠിച്ചത്. സിനിമകൾ കാണാൻ എനിക്ക് ഭയങ്കര ഇഷ്ടമാണ്. നടിയെന്നല്ല പ്രേക്ഷക എന്നാണ് ഞാൻ സ്വയം വിളിക്കുക. പലരും എന്നോട് പറഞ്ഞിട്ടുണ്ട് നിന്നിൽ ഒരു സംവിധായികയുണ്ടെന്ന്. 96ന്റെ സംവിധായകനോട് എഴുതാനുള്ള താത്പര്യം ഞാൻ പറഞ്ഞിരുന്നു. 23 വയസ്സായല്ലേയുള്ളൂ, ഇപ്പോൾ നല്ല നടിയാണ്, കൂടുതൽ അനുഭവങ്ങൾ നേടൂ എന്ന് അദ്ദേഹം പറഞ്ഞു.
സിനിമാ മേഖല പുരുഷാധിപത്യമുള്ള മേഖല എന്നതിലുപരി സെക്‌സിസ്റ്റാണ്. ഒരു നടന് കൊടുക്കുന്ന ബഹുമാനമോ മതിപ്പോ അല്ല നടിക്ക് കിട്ടുന്നത്. നടി എന്ന നിലയ്ക്ക് അങ്ങനെ എനിക്ക് ഫീൽ ചെയ്തിട്ടുണ്ടെങ്കിൽ സംവിധായികയാവുക എന്നത് 100 ശതമാനം ദുർഘടമായിരിക്കുമെന്ന് എനിക്ക് അറിയാം. അതിലേക്കുള്ള യാത്രയിൽ എന്നെത്തന്നെ ഞാൻ പരുവപ്പെടുത്തണം. കുറേക്കൂടി പഠിക്കാനുണ്ട്', ഗൗരി കിഷൻ പറഞ്ഞു.
അതേസമയം, ഗൗരി പ്രധാന കഥാപാത്രമായി എത്തിയ ചിത്രം 'അനുരാഗം' ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. അശ്വിൻ ജോസിനൊപ്പം ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ലക്ഷ്മിനാഥ് സത്യം സിനിമാസ്‌ന്റെ ബാനറിൽ സുധിഷ് എൻ, പ്രേമചന്ദ്രൻ എജി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. പ്രകാശൻ പറക്കട്ടെ എന്ന സിനിമയ്ക്ക് ശേഷം ഷഹദ് സംവിധാനം ചിത്രമാണ് അനുരാഗം. അശ്വിൻ ജോസ് ചിത്രത്തിന്റെ രചനയും നിർവഹിക്കുന്നു.




