- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗോവിന്ദ് പത്മസൂര്യയും ഗോപിക അനിലും വിവാഹിതരായി
തൃശ്ശൂർ: നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും സീരിയൽ താരം ഗോപിക അനിലും വിവാഹിതരായി. തൃശ്ശൂർ വടക്കുംനാഥൻ ക്ഷേത്രത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു വിവാഹത്തിൽ പങ്കെടുത്തത്. കുറച്ച് മാസങ്ങൾക്ക് മുമ്പ് കോഴിക്കോട് വച്ചായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം.ഇതിനു പിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെ തങ്ങളുടെ വിവാഹ തീയതിയും ജിപി വെളിപ്പെടുത്തി.
ഇരുവരുടെയും മെഹന്തി, അയിനിയൂണ്, ബ്രൈഡ് ടുബി തുടങ്ങിയ എല്ലാ നിമിഷങ്ങളുടെയും ചിത്രങ്ങളും ഇൻസ്റ്റഗ്രാമിൽ ഇരുവരും പങ്ക് വെച്ചിരുന്നു. ഇരുവരുടെയും അറേഞ്ച്ഡ് മാര്യേജാണ്. മോഹൻലാൽ അടക്കമുള്ളവരെ വിവാഹം ക്ഷണിക്കാനായി ഗോപികയും ജിപിയും ചെന്നതടക്കം സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
കഴിഞ്ഞ വർഷം ഒക്ടോബർ 23നാണ് വിവാഹ നിശ്ചയ ഫോട്ടോകൾ പങ്കുവെച്ച് ജിപിയും ഗോപികയും വിവാഹവാർത്ത പുറത്തുവിട്ടത്. മ്യൂസിക് വിഡിയോകളിൽ അഭിനയിച്ച് കരിയർ ആരംഭിച്ച ജിപി അവതാരകനായും നടനായും മലയാളികളുടെ ഇടയിൽ ശ്രദ്ധേയനാണ്. ബാലതാരമായി എത്തി സീരിയലിലൂടെ ജനപ്രിയ നായികയായി മാറിയ ആളാണ് ഗോപിക.
സാന്ത്വനം എന്ന സീരിയലിലാണ് ഗോപിക ഏറ്റവും അവസാനം അഭിനയിച്ചത്. വിവാഹം പ്രമാണിച്ച് തന്റെ സിനിമാ-ഷൂട്ടിങ് തിരക്കുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ് ഗോവിന്ദ് പത്മസൂര്യ.