- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഷർവാനന്ദും രക്ഷിതാ ഷെട്ടിയും വിവാഹിതരാകും; ഹൽദി ചടങ്ങുകൾ ആഘോഷമാക്കി നടൻ ഷർവാനന്ദ്; വീഡിയോ

ഹൈദരാബാദ്: തെലുങ്ക് സിനിമാ ലോകത്തെ പ്രമുഖനായ ഷർവാനന്ദും രക്ഷിതാ ഷെട്ടിയും ഇന്ന് വിവാഹിതരാകും. വിവാഹത്തോട് അനുബന്ധിച്ചുള്ള ആഘോഷങ്ങൾ വെള്ളിയാഴ്ച ആരംഭിച്ചു. താരത്തിന്റെ ഹൽദി ആഘോഷങ്ങളുടെ വീടിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ജയ്പൂർ ലീല പാലസിൽ വച്ചായിരിക്കും ഷർവാനന്ദിന്റെയും രക്ഷിതയുടെയും വിവാഹം. 2023 ജനുവരിയിലായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. തുടർന്ന് തെലുങ്ക് ചലച്ചിത്ര മേഖലയിൽ നിന്ന് അനവധിപേർ പങ്കെടുത്തിരുന്നു. രാം ചരൺ, ചിരഞ്ജീവി, റാണ ദാഗുബാട്ടി എന്നിവരാണ് പങ്കെടുത്തത്. ഇന്ന് നടക്കുന്ന വിവാഹത്തിനും നിരവധി താരങ്ങൾ പങ്കെടുക്കുമെന്നാണ് റിപ്പോർട്ടുകൾ.
ഐ.ടി ഉദ്യോഗസ്യാണ് രക്ഷിത . തെലുങ്കുദേശം പാർട്ടി നേതാവ് ബോജ്ജല ഗോപാല കൃഷ്ണ റെഡ്ഡിയുടെ കൊച്ചുമകളാണ് രക്ഷിത. 2011 പുറത്തിറങ്ങിയ എങ്കേയും എപ്പോതും എന്ന ചിത്രത്തിലൂടെയാണ് ഷർവാനന്ദ് സിനിമാലോകത്തെത്തുന്നത്. അനന്യയായിരുന്നു ചിത്രത്തിലെ നായിക. ആദ്യ ചിത്രത്തിലൂടെ തന്നെ അനവധി ആരാധകരെ സൃഷ്ടിക്കാൻ ഷർവാനന്ദിനു കഴിഞ്ഞു.

