- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
'നാളെ ചരിത്രത്തിൽ ഓർമ്മപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ 21 വോട്ടുകൾ, ജോയേട്ടന്റെ ചങ്കൂറ്റത്തിന് ധീരതയുടെ അഭിവാദ്യങ്ങൾ'; അഭിനന്ദിച്ചു ഹരീഷ് പേരടി

തിരുവനന്തപുരം: ജോയ് മാത്യുവിനെ പരാജയപ്പെടുത്തി ഇന്നലെയാണ് ഫെഫ്ക റൈറ്റേഴ്‌സ് യുണിയൻ അധ്യക്ഷനായി ബാലചന്ദ്രൻ ചുള്ളിക്കാടിനെ തെരഞ്ഞെടുത്തത്. 21 വോട്ടുകൾക്കായിരുന്നു ചുള്ളിക്കാടിന്റെ വിജയം. ഇപ്പോൾ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കാണിച്ച ജോയ് മാത്യുവിന്റെ ധീരതയെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടൻ ഹരീഷ് പേരടി. സിനിമയുടെ സംഘടനാ ചരിത്രത്തിൽ വിജയിച്ച ഈ 50 വോട്ടുകളെക്കാൾ ഓർമ്മിക്കപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ ഈ 21 വോട്ടുകളായിരിക്കും എന്നാണ് അദ്ദേഹം കുറിച്ചത്.
തിരഞ്ഞെടുപ്പിൽ ജയിച്ച ബാലേട്ടന് ആശംസകൾ..അതേ സമയം നാമനിർദ്ദേശം എന്ന ഏറാൻ മൂളിത്തരത്തിൽ നിന്ന്,ഒരു കേന്ദ്രീകൃത മൃഗീയ ഭൂരിപക്ഷത്തിന്റെ അടിമത്വത്തിൽ നിന്ന്..തോൽക്കുമെന്ന് ഉറപ്പുണ്ടായിട്ടും ജനാധിപത്യത്തിന്റെ പ്രതലമൊരുക്കാൻ തന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ചങ്കൂറ്റം കാണിച്ച ജോയേട്ടന് ധീരതയുടെ അഭിവാദ്യങ്ങൾ ...നാളെ സിനിമയുടെ സംഘടനാ ചരിത്രത്തിൽ വിജയിച്ച ഈ 50 വോട്ടുകളെക്കാൾ ഓർമ്മിക്കപ്പെടുക തോറ്റുപോയ ജനാധിപത്യത്തിന്റെ ഈ 21 വോട്ടുകളായിരിക്കും...ജനാധിപത്യ സലാം- ഹരീഷ് പേരടി കുറിച്ചു.
ബാലചന്ദ്രന് ചുള്ളിക്കാടിന് 50 വോട്ട് ലഭിച്ചപ്പോൾ ജോയ് മാത്യുവിന് 21 വോട്ടുകൾ ലഭിച്ചു. വോട്ടുണ്ടായിരുന്ന 98 പേരിൽ 72 പേരാണ് വോട്ടുചെയ്തത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ഇത്തവണ മത്സരമുണ്ടായിരുന്നില്ല. തിരക്കഥാകൃത്ത് ജിനു വി എബ്രഹാം എതിരില്ലാതെ തെരഞ്ഞെടുത്തു. നേരത്തെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി പദവികളിലേക്ക് നാമനിർദ്ദേശം ചെയ്യുകയായിരുന്നു പതിവ്. ഇത്തവണ അത് വോട്ടെടുപ്പ് ആയി. വൈസ് പ്രസിഡന്റ് മങ്കൊമ്പ് ഗോപാലകൃഷ്ണനെയും ജോയിന്റ് സെക്രട്ടറിയായി ശ്രീകുമാർ അരൂക്കുറ്റിയെയും തെരഞ്ഞെടുത്തു.

