ആക്ഷൻ ഹീറോക്ക് ആശംസാ പോസ്റ്റുമായി ഹരീഷ് പേരടി
- Share
- Tweet
- Telegram
- LinkedIniiiii
തൃശ്ശൂർ: സുരേഷ് ഗോപിയെ ഒരിക്കൽ വിമർശിച്ചവരെല്ലാം ഇപ്പോൾ പുകഴ്ത്തുന്ന തിരക്കിലാണ്. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർ അദ്ദേഹം ജയിച്ച ദിവസം മുതൽ അഭിനന്ദിച്ച് പോസ്റ്റുകൾ ഇടുന്നുണ്ട്. ഇപ്പോൾ കഴിഞ്ഞ ദിവസം അദ്ദേഹം കേന്ദ്രമന്ത്രിയായ സത്യപ്രതിജ്ഞ ചെയ്തതോടെ ഇരട്ടി ആവേശത്തിൽ ആയിരിക്കുകയാണ് സുരേഷ് ഗോപിയെ സ്നേഹിക്കുന്നവരും അദ്ദേഹത്തിന്റെ ആരാധകരും.
ഇപ്പോഴിതാ സിനിമ നടനായ ഹരീഷ് പേരടി കേന്ദ്ര സഹമന്ത്രിയായ സുരേഷ് ഗോപിക്ക് ആശംസകൾ നേർന്ന് പങ്കുവച്ചിരിക്കുന്ന ചെറിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. "തൃശ്ശൂർ എന്ന ഒരു പൂ ചോദിച്ചതിന്റെ പേരിൽ കപട പുരോഗമന കേരളം ഏറെ കളിയാക്കിയപ്പെട്ടവന് കേരളം മുഴവൻ ഏറ്റെടുക്കാൻ ചുമതലയുള്ള കേന്ദ്രമന്ത്രിസ്ഥാനമെന്ന പൂക്കാലം.. കാലം വീട്ടാത്ത കണക്കുകൾ ഇല്ലല്ലോ. പ്രിയപ്പെട്ട സുരേഷേട്ടാ..
നിങ്ങളിലൂടെ ജാതി, മത, രാഷ്ട്രിയ വിത്യാസമില്ലാത്ത വികസനത്തിന്റെ കുത്തൊഴുക്കിനായി കേരളം കാത്തിരിക്കുന്നു.. കേരളത്തിന്റെ വികസന ചരിത്രത്തിൽ "ഓർമ്മയുണ്ടോ ഈ മുഖം" എന്ന കൈയൊപ്പ് ചാർത്താൻ സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ. ഹൃദയം നിറഞ്ഞ ആശംസകൾ..", ഇതായിരുന്നു സുരേഷ് ഗോപിക്ക് ഒപ്പം ഫ്ളൈറ്റിൽ യാത്ര ചെയ്യുന്ന ഒരു പഴയ ഫോട്ടോ പങ്കുവച്ചുകൊണ്ട് ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചത്.