തിരുവനന്തപുരം: സിനിമ സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. സിനിമ എഡിറ്റർ വിനായക് ആണ് വരൻ. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്.

ദൃശ്യം, 12ത്ത് മാൻ, കൂമൻ തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്ററാണ് വിനായകൻ. വരാനിരിക്കുന്ന റാം, നേര് എന്നീ മോഹൻലാൽ - ജീത്തു ജോസഫ് ചിത്രത്തിന്റെ എഡിറ്റിങും വിനായകാണ് നിർവ്വഹിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം. ഇതൊരു പ്രണയവിവാഹമല്ലെന്നും വീട്ടുകാർ പറഞ്ഞുറപ്പിച്ച ശേഷം നടത്തുന്നതാണെന്നും ഹരിത പറഞ്ഞിരുന്നു.