മുംബൈ: സിനിമാ രംഗത്തു നിന്നും പലർക്കും വ്യത്തയസ്തമായ അനുഭവങ്ങളാണ് ഉണ്ടാകാറുള്ളത്. സംവിധായകനിൽ നിന്നുണ്ടായിട്ടുള്ള മോശം അനുഭവം തുറന്നുപറഞ്ഞിരിക്കയാണ് ഇപ്പോൾ ബോളിവുഡ് താരറാണി ഹേമ മാലിനി. സാരിയിൽ കുത്തിയിരിക്കുന്ന പിൻ അഴിക്കാൻ സംവിധായകൻ ആവശ്യപ്പെട്ടു എന്നാണ് താരം പറയുന്നത്. സാരി ആഴിഞ്ഞുവീഴും എന്നു പറഞ്ഞപ്പോൾ തനിക്ക് അതാണ് വേണ്ടതെന്ന് സംവിധായകൻ പറഞ്ഞതായും ഹേമ മാലിനി കൂട്ടിച്ചേർത്തു.

അയാൾക്ക് പ്രത്യേക തരത്തിലുള്ള രംഗമാണ് ഷൂട്ട് ചെയ്യേണ്ടിയിരുന്നത്. ഞാൻ എപ്പോഴും സാരിയിൽ പിൻ കുത്തുമായിരുന്നു. സാരി ഊർന്നു വീഴുമെന്ന് ഞാൻ പറഞ്ഞപ്പോൾ അതാണ് തനിക്കു വേണ്ടത് എന്നാണ് അയാൾ പറഞ്ഞത്. ഒരു അഭിമുഖത്തിൽ ഹേമ മാലിനി വ്യക്തമാക്കി.

എഴുപതുകളിലേയും എൺപതുകളിലേയും മിന്നും താരമായിരുന്നു ഹേമമാലിനി. സൂപ്പർഹിറ്റായ നിരവധി സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ഷോലെ, ഡ്രീം ഗേൾ, കിനാര, തും ഹസീൻ മേൻ ജവാൻ തുടങ്ങിയ നിരവധി സിനിമകളിൽ അഭിനയിച്ചു. ധർമേന്ദ്രയാണ് താരത്തിന്റെ ഭർത്താവ്. ഇരുവർക്കും രണ്ട് മക്കളുണ്ട്. ബിജെപി എംപിയാണ് ഹേമമാലിനി.