- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഉദ്ഘാടന വേദിയിൽ പുത്തൻ ലുക്കിലെത്തി ഹണി റോസ്
കൊച്ചി: പുതുവർഷം തുടങ്ങിയപ്പോൾ ഒരു പുതിയ ലുക്ക് പരീക്ഷിച്ചതാണ് നടി ഹണി റോസ്. പുതിയ ഡ്രസ്സിൽ അതിസുന്ദരിയായാണ് ഹണി റോസ് ഇക്കുറി രംഗത്തെത്തിയത്. ചുരുണ്ട മുടിക്ക് പകരം ഹണി തമലമുടി സ്ട്രെയ്റ്റൻ ചെയ്തു. കൂടെ നല്ല ഭംഗിയുള്ള ഒരു ചുരിദാറും കൂടിയായാതോടെ ആ പഴയ ഹണിയെ അവരുടെ ആരാധകർക്ക് തിരികെ ലഭിച്ചിരിക്കുന്നു. ഡാൻസ് മാസ്റ്റർ വിക്രം എന്ന് വിളിച്ചവർക്കുള്ള മറുപടിയുമായി.
ഇക്കുറി വനിതാ ആരാധകരാണ് ഹണിക്ക് ചുറ്റും കൂടിയത് എന്നതും പ്രത്യേകതയാണ്. ഫോണിൽ സെൽഫി എടുക്കാൻ അവർ ഹണിയുടെ കൂടെക്കൂടി. എല്ലാത്തവണയും എന്ന പോലെ ഇക്കുറിയും ഹണി അവർക്കൊപ്പം പോസ് ചെയ്ത ചിത്രങ്ങൾ നൽകി.
ഇനി അപ്പനെയും അപ്പൂപ്പനെയും പറഞ്ഞാൽ പോലും ഹണി ആർക്കുനേരെയും നീരസം കാണിക്കില്ല എന്നുകുറിച്ചുകൊണ്ടുള്ള ഒരു ആരാധികയുടെ പോസ്റ്റ് ഹണി റോസ് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഹേറ്റേഴ്സിനോട് പ്രതികരിക്കാതിരിക്കുന്ന ശീലക്കാരിയാണ് ഹണി. സിനിമയേക്കാൾ കൂടുതൽ ഉദ്ഘാടനങ്ങളിൽ സജീവമായ താരമാണ് ഹണി റോസ്. സംസ്ഥാനത്തു മാത്രമല്ല, അതിനു പുറത്തും ഹണിയെ കാണാനും ക്ഷണിക്കാനും ആരാധകരുടെ പ്രവാഹമാണ്.
ഇനി റേച്ചലിന്റെ കാലമാണ്. ഏറെ നാളുകൾക്ക് ശേഷം ഹണി റോസ് നായികയാവുന്ന ചിത്രമായ 'റേച്ചൽ' ഷൂട്ടിങ് പൂർത്തിയായിക്കഴിഞ്ഞു. 'ദൃശ്യം' സിനിമയിലെ വില്ലൻ റോഷൻ ബഷീർ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.