മുംബൈ: ബോളിവുഡ് സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ താരമാണ് ഹൃത്വിക് റോഷൻ. നടൻ എന്നതിലുപരി ബന്ധങ്ങൾക്ക് വലിയ സ്ഥാനവും വ്യക്തികൾക്ക് ബഹുമാനവും നൽകുന്ന മനുഷ്യൻ കൂടിയാണ്. മുൻപ് പലപ്പോഴും ഹൃത്വിക് വാർത്തകളിൽ നിറയുന്നത് മുൻഭാര്യയെ കുറിച്ചുള്ള കഥകളിലൂടെയാണ്.

വേർപിരിഞ്ഞ് പോയ ഭാര്യയുമായി ഇപ്പോഴും നല്ല സൗഹൃദമാണ് നടനുള്ളത്. മാത്രമല്ല ആദ്യഭാര്യയുടെ കാമുകനെ കൂടി നടൻ അംഗീകരിച്ചു എന്നതാണ് ശ്രദ്ധേയമായ കാര്യം. അത് വീണ്ടും വ്യക്തമാവുന്ന തരത്തിലൊരു പോസ്റ്റാണ് കഴിഞ്ഞ ദിവസം ഹൃത്വിക് ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വർഷങ്ങളോളം പ്രണയിച്ച് വിവാഹം കഴിച്ച് ദമ്പതിമാരായി കഴിഞ്ഞിരുന്ന ഹൃത്വിക് റോഷനും ഭാര്യ സുസന്നെ ഖാനും 2014 ലാണ് വേർപിരിയുന്നത്. വേർപിരിഞ്ഞതിന് ശേഷവും താരങ്ങൾ ഒരുമിച്ച് കൂടാറുണ്ടായിരുന്നു. ഇരുവരും മക്കളുടെ കാര്യങ്ങൾക്ക് വളരെ പ്രധാന്യം കൊടുക്കുകയും അവർക്ക് വേണ്ടി ഒന്നിച്ചെത്തുകയും ചെയ്യുന്നതാണ് പതിവ്. ഇതിൽ താരങ്ങളുടെ പങ്കാളികൾ കൂടി ഉണ്ടെന്നുള്ളതാണ് ശ്രദ്ധേയം.

സുസന്നെയുമായി വേർപിരിഞ്ഞതിന് ശേഷം ഗായിക സബ ആസാദുമായി പുതിയൊരു റിലേഷൻഷിപ്പിലേക്ക് കടന്നിരിക്കുകയാണ് ഹൃത്വിക്. അതുപോലെ ഹൃത്വികുമായി ബന്ധം അവസാനിപ്പിച്ച സുസന്നെയും പുതിയ ബന്ധത്തിലേക്ക് പ്രവേശിച്ചു. നിലവിൽ അർസലൻ ഗോനി എന്നയാളുടെ കൂടെ ജീവിക്കുകയാണ് സുസന്നെ.

കഴിഞ്ഞ ദിവസം പങ്കാളിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് സുസന്നെ പങ്കുവെച്ച ചിത്രങ്ങളെല്ലാം വൈറലായിരുന്നു. ഇതിന് പിന്നാലെ ഹൃത്വിക് റോഷനും എത്തിയെന്നതാണ് ശ്രദ്ധേയം. ഇൻസ്റ്റാഗ്രാമിൽ സ്റ്റോറിയായി അർസ്ലന്റെ ചിത്രമാണ് ഹൃത്വികും പങ്കുവെച്ചത്. 'ഹാപ്പി ബെർത്ത് ഡേ ബ്രദർ മാൻ, നിങ്ങൾക്ക് ഒരു സൂപ്പർസോണിക് വർഷം ആശംസിക്കുകയാണെന്നാണ്', അർസ്ലന് ആശംസ അറിയിച്ച് ഹൃത്വിക് എഴുതിയത്.

നടൻ പങ്കുവെച്ച പോസ്റ്റിന് വലിയ സ്വീകരണമാണ് ലഭിച്ചത്. നൂറുക്കണക്കിന് ആരാധകരാണ് രസകരമായ കമന്റുകളുമായി എത്തിയത്. 'കുട്ടികൾ
ഉള്ളതുകൊണ്ടാണ് ഇവരിങ്ങനെ ആയത്. ഇങ്ങനെ എല്ലാവർക്കും സാധിക്കണമെന്നില്ല. ഇങ്ങനൊരു സൗഹൃദമുള്ളതിനാൽ ഹൃത്വിക്കിന് ജീവനാംശമൊന്നും കൊടുക്കേണ്ടതായി വന്നിട്ടുണ്ടാവില്ല.