- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വായിൽ പ്ലാസ്റ്റർ ഒട്ടിച്ചു, കസേരയിൽ കെട്ടിയിട്ടു
മുംബൈ: കുട്ടിക്കാലത്ത് മോഷണശ്രമത്തിനിടെ വീട്ടുജോലിക്കാരി തടവിലാക്കിയ സംഭവം വിവരിച്ച് അനുരാഗ് കശ്യപിന്റെ മകൾ ആലിയയും ഇംതിയാസ് അലിയുടെ മകൾ ഐഡ അലിയും. പോഡ്കാസ്റ്റിലാണ് ഇരുവരും തങ്ങൾക്കുണ്ടായ ദുരനുഭവം വിവരിച്ചത്.
മാതാപിതാക്കൾ പുറത്തുപോയപ്പോഴാണ് സംഭവമുണ്ടായത്. അമ്മാമ്മയെ മുറിയിൽ പൂട്ടിയിടുകയും ഇവരെ കസേരയിൽ കെട്ടിയിടുകയുമായിരുന്നു. കുട്ടിക്കാലത്ത് ആലിയയും ഐഡയും ഒരേ അപ്പാർട്ട്മെന്റ് ബിൽഡിങ്ങിലാണ് താമസിച്ചിരുന്നത്. ഒരിക്കൽ ഇവരുടെ മാതാപിതാക്കൾ ഒന്നിച്ച് പുറത്തുപോയി. മുത്തശ്ശിയുള്ളതിനാൽ ആലിയയുടെ വീട്ടിൽ നിക്കാൻ ഇരുവരും തീരുമാനിക്കുകയായിരുന്നു. ആ സമയത്ത് വീട്ടിലെ ജോലിക്കാരിയും അവിടെയുണ്ടായിരുന്നു എന്നാണ് ആലിയ പറയുന്നത്.
'മാതാപിതാക്കൾ പോയപ്പോൾ ചേച്ചി മുത്തശ്ശിയെ മുറിയിൽ പൂട്ടിയിട്ടു. എന്റെയും ഐഡയുടേയും വായ ടേപ്പ് കൊണ്ട് ഒട്ടിക്കുകയും കൈകൾ കസേരയിൽ കെട്ടുകയുമായിരുന്നു. മരിക്കാൻ പോവുകയാണെന്ന് കരുതി ഞങ്ങൾ കരയുകയും ബഹളമുണ്ടാക്കുകയും ചെയ്തു. വീട്ടിൽ മോഷണം നടത്തുന്നതിനുവേണ്ടിയാണ് ചേച്ചി അത് ചെയ്തത്.
വീട്ടിലുണ്ടായിരുന്ന സ്വർണവും പണവുമെല്ലാം ചേച്ചി മോഷ്ടിച്ചു. ഭാഗ്യത്തിന് എന്റെ അമ്മ 20 മിനിറ്റ് കഴിഞ്ഞപ്പോൾ മറന്നുവച്ച എന്തോ എടുക്കാനായി വന്നു. അവിടെ സംഭവിച്ചതെല്ലാം കണ്ടു. എല്ലാവരേയും വിളിച്ച് അറിയിച്ചു. അവരെല്ലാം ഞെട്ടിപ്പോയി. ഞങ്ങൾ ശരിക്ക് പേടിച്ചുപോയിരുന്നു. പക്ഷേ സമയത്ത് ഞങ്ങൾ ഒറ്റയ്ക്കായി പോയിരുന്നെങ്കിൽ കൂടുതൽ ഭയന്നേനെ.'- ആലിയ പറഞ്ഞു.