- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
23ാം പിറന്നാൾ കുടുംബത്തോടൊപ്പം ആഘോഷിച്ച് ഇഷാനി കൃഷ്ണ; ചിത്രങ്ങൾ പങ്കുവെച്ച് കൃഷ്ണകുമാർ
നടനും രാഷ്ട്രീയ നേതാവുമായ കൃഷ്ണകുമാറും കുടുംബവും മലയാളികൾക്ക് സുപരിചിതരാണ്. സമൂഹമാധ്യമങ്ങളിലും നിറയെ ആരാധകരുള്ള കുടുംബമാണ് ഇവരുടേത്. ഇവർ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ഇപ്പോഴിതാ കുടുംബത്തിലെ ഒരംഗത്തിന്റെ ജന്മദിനത്തിന്റെ വിശേഷങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ഇഷാനിയുടെ പിറന്നാൾ ആഘോഷമാക്കിയിരിക്കുകയാണ് ഈ കുടുംബം.അച്ഛൻ കൃഷ്ണകുമാറാണ് പിറന്നാൾ ആഘോഷ ചിത്രങ്ങൾ പങ്കുവെച്ചത്.ആശംസകൾ അറിയിച്ച എല്ലാവർക്കും നന്ദി അറിയിച്ചു കൊണ്ടായിരുന്നു കൃഷ്ണകുമാറിന്റെ പോസ്റ്റ്.
ഇഷാനിക്ക് പിറന്നാൾ ആശംസിച്ച് അമ്മ സിന്ധു കൃഷ്ണയും സഹോദരിമാരും പങ്കുവെച്ച സോഷ്യൽ മീഡിയ പോസ്റ്റ് ആരാധകർ ഏറ്റെടുത്തിരുന്നു. മറ്റു സഹോദരിമാരെ പോലെ സോഷ്യൽ മീഡിയയിൽ ഇഷാനിയും വളരെ സജീവമാണ്. മറ്റു മൂന്നുപേരെയും അപേക്ഷിച്ച് വർക്കൗട്ടിനും ശരീരത്തിന്റെ ഫിറ്റ്നസ്സിനും പ്രാധാന്യം നൽകുന്ന ആളാണ് ഇഷാനി.
മമ്മൂട്ടി നായകനായ വൺ എന്ന സിനിമയിൽ ഇഷാനി ശ്രദ്ധേയമായ ഒരു വേഷം ചെയ്തിരുന്നു. ഇനിയും താരം സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹമാണ് ആരാധകർക്കുള്ളത്.