- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഐശ്വര്യയുടെ ഈ സ്വഭാവം സഹിക്കാൻ പറ്റില്ല; ഏറ്റവും വെറുക്കുന്നത് ഇതാണ്; തുറന്നു പറഞ്ഞു ശ്വേത ബച്ചൻ
മുംബൈ: ബോളിവുഡിലെ താരമൂല്യമേറിയ നടിമാരിൽ ഒരാളായിരുന്നു ഐശ്വര്യ റായി. ഇടയ്ക്കിടെയാണ് സിനിമയിൽ അഭിനയിക്കാറെങ്കിലും അതെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട് താനും. ഈ കഴിഞ്ഞ ഒക്ടോബർ 11 നായിരുന്നു അമിതാഭ് ബച്ചന്റെ 81ാം പിറന്നാൾ. കുടുംബചിത്രത്തിലെ ഐശ്വര്യ റായിയുടെ അഭാവം ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ബച്ചൻ കുടുംബത്തിലെ അസ്വസ്ഥത ചർച്ചയാവുകുമ്പോൾ ഐശ്വര്യയെ കുറിച്ച് അമിതാഭ് ബച്ചന്റെ മകൾ ശ്വേത ബച്ചൻ പറഞ്ഞ വാക്കുകൾ വൈറലാവുകയാണ്. താരസുന്ദരിയുടെ ഇഷ്ടമല്ലാത്ത സ്വഭാവത്തെ കുറിച്ചാണ് ശ്വേത പറഞ്ഞത്.
ഐശ്വര്യ വളരെ ശക്തയായ സ്വയംപര്യാപ്തയായ സ്ത്രീയാണെന്നും എന്നാൽ ടൈം മാനേജ്മന്റ് കഴിവ് ഇല്ലെന്നുമാണ് ശ്വേത പറയുന്നത്. ഒരു ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് ഇക്കാര്യം പറഞ്ഞത്..
'എന്റെ സഹോദരന്റെ ഭാര്യ നല്ല അമ്മയും ശക്തയായ സ്ത്രീയുമാണ്.അവർ സെൽഫ് മെയ്ഡുമാണ്. എന്നാൽ ഐശ്വര്യയുടെ ടൈം മാനേജ്മെന്റ് സഹിക്കാൻ പറ്റില്ല. കൂടാതെ മെസേജ് അയച്ചാലോ വിളിച്ചാലോ തിരിച്ച് മെസേജ് അയക്കാനും വിളിക്കാനും ഒരുപാട് സമയമെടുക്കും. ഐശ്വര്യയുടെ ആ സ്വഭാവാമണ് ഞാൻ ഏറ്റവും കൂടുതൽ വെറുക്കുന്നത്'; ശ്വേത പറഞ്ഞു.
ഒരു ഇടവേളക്ക് ശേഷം സിനിമയിൽ ഐശ്വര്യ റായി മടങ്ങിയെത്തിയിട്ടുണ്ട്. മണിരത്നം ഒരുക്കിയ ബ്രഹ്മാണ്ഡ സിനിമയായ പൊന്നിയിൻ സെൽവനിലൂടെയാണ് ഐശ്വര്യയുടെ തിരിച്ചുവരവ്. ചിത്രവും ഐശ്വര്യയുടെ പ്രകടനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.