- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആദ്യമായി മൊട്ടയടിച്ച് ജഗദീഷ്! ഫാലിമിയുടെ ബി.ടി.എസ് വീഡിയോ പങ്കുവെച്ച് സംവിധായകൻ നിതീഷ് സഹദേവ്
കൊച്ചി: ജഗദീഷ് , ബേസിൽ ജോസഫ്, മഞ്ജു പിള്ള എന്നിവരെ കേന്ദ്രകഥാപാത്രമാക്കി നിതീഷ് സഹദേവ് സംവിധാനം ചെയ്ത ചിത്രമാണ് ഫാലിമി. നവംബർ 17 ന് റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ നിന്ന് ലഭിച്ചത്. ഇപ്പോൾ ഒ.ടി.ടിയിലും സ്ട്രീമിങ്ങ് ആരംഭിച്ചിട്ടുണ്ട്. ഹോട്ട്സ്റ്റാറിലാണ് ഫാലിമി സ്ട്രീം ചെയ്യുന്നത്.
ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗത്തിൽ കാശിയിൽവെച്ച് ജഗദീഷിന്റെ തലമൊട്ടയടിക്കുന്ന രംഗമുണ്ട്. ഇപ്പോഴിതാ അതിന്റെ ബി.ടി.എസ് വിഡിയോ പങ്കുവെച്ചിരിക്കുകയാണ് സംവിധായകൻ നിതീഷ് സഹദേവ്. ജീവിതത്തിൽ ആദ്യമായിട്ടാണ് മൊട്ടയടിക്കുന്നതെന്നും കഥാപാത്രത്തിന് വേണ്ടി ചെയ്യുന്നതിൽ സന്തോഷമേയുള്ളൂവെന്നും ജഗദീഷ് വിഡിയോയിൽ പറയുന്നു.
'ജീവിതത്തിൽ ആദ്യമായിട്ടാണ് മൊട്ടയടിക്കുന്നത്. പല നടന്മാരും ചെയ്യുന്നുണ്ട്. എനിക്ക് ആ ഭാഗ്യം തന്നിരിക്കുന്നത് സംവിധായകൻ നിതീഷ് ആണ്. കഥാപാത്രത്തിന് വേണ്ടി മൊട്ടയടിക്കുന്നതിൽ സന്തോഷവും അഭിമാനവും മാത്രമേയുള്ളൂ. വേറെ രീതിയിലുള്ള പ്രോസ്‌തെറ്റിക് മേക്കപ്പോ വിഗ്ഗോ വെച്ചുകഴിഞ്ഞാൽ റിയാലിറ്റി കിട്ടില്ല - ജഗദീഷ് പറയുന്നു.
നടന് മറുപടിയെന്ന തരത്തിൽ ഇതൊക്കെ വെറുതെ പറയുന്നതാണെന്നും മുടി മൊട്ടയടിച്ചതിന് അദ്ദേഹം മാറിയിരുന്ന് പൊട്ടിക്കരയുന്നത് താൻ കണ്ടെന്നും മഞ്ജുപിള്ള പറയുന്നു. സൗന്ദര്യമുള്ളവർക്കല്ലേ അത് നഷ്ടപ്പെടുന്നതിന്റെ വേദനയുണ്ടാവൂ എന്നായിരുന്നു ജഗദീഷിന്റെ പ്രതികരണം. ഫാലിമിയുടെ ബി.ടി.എസ് വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.