മുംബൈ: ജാൻവി കപൂറും രാജ്കുമാർ റാവുവും പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രം മിസ്റ്റർ ആൻഡ് മിസിസ് മഹി റിലീസിന് ഒരുങ്ങുകയാണ്. ക്രിക്കറ്റിനെ പശ്ചാത്തലമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പ്രമോഷൻ തിരക്കിലാണ് താരങ്ങൾ. ഇപ്പോൾ ശ്രദ്ധനേടുന്നത് തന്റെ വീഡിയോ എടുക്കാനെത്തിയ പാപ്പരാസിയോട് താരം പറഞ്ഞ കാര്യമാണ്.

ചിത്രത്തിന്റെ പ്രമോഷന് വ്യത്യസ്തമായ വസ്ത്രം ധരിച്ചാണ് താരം എത്തിയത്. അതിനിടെ തന്റെ പുറകെ നടന്ന വീഡിയോ പകർത്തിയ പാപ്പരാസിയോട് അരുതെന്ന് പറയുകയാണ് ജാൻവി. തെറ്റായ ആംഗിളിൽ നിന്ന് ഫോട്ടോ എടുക്കരുത് എന്ന് താരം പറയുകയായിരുന്നു. ഇതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ചുവപ്പ് ഗൗണായിരുന്നു താരത്തിന്റെ വേഷ്. വസ്ത്രത്തിന്റെ പിൻഭാഗത്തായി ക്രിക്കറ്റ് ബോളുകൾ പതിപ്പിച്ചിരുന്നു. കൂടാതെ വസ്ത്രത്തിന് നൽകിയ സ്റ്റിച്ചും ബോളിനെ അനുസ്മരിക്കുന്നതാണ്. സിനിമയ്ക്ക് ഇണങ്ങിയ വസ്ത്രം ധരിച്ചെത്തിയ ജാൻവിയെ പ്രശ്സിച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.