- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു, ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്; മകൾ മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി ജയറാം
ചെന്നൈ: മകൾ മാളവികയുടെ ഭാവി വരനെ പരിചയപ്പെടുത്തി നടൻ ജയറാം. സോഷ്യൽ മീഡിയയിൽ വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് നവനീത് ഗിരീഷിനെ ആരാധകർക്കായി പരിചയപ്പെടുത്തിയത്. 'എന്റെ ചക്കിക്കുട്ടന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഇപ്പോൾ എനിക്ക് മറ്റൊരു മകൻ കൂടിയുണ്ട്. നവ് ഗിരീഷ്. രണ്ടുപേർക്കും ജീവിതകാലം മുഴുവൻ എല്ലാ വിധ മംഗളങ്ങളും നേരുന്നു'ജയറാം ചിത്രത്തിനൊപ്പം കുറിച്ചു.
വ്യാഴാഴ്ച കൂർഗ് ജില്ലയിലെ മടിക്കേരിയിൽ വച്ചായിരുന്നു വിവാഹനിശ്ചയം. അടുത്ത ബന്ധുക്കൾ മാത്രമായിരുന്നു ചടങ്ങിൽ പങ്കെടുത്തത്. അടുത്ത വർഷം മെയ് മൂന്നിന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. പാലക്കാട് സ്വദേശിയാണ് നവനീത്. യുകെയിൽ ചാർട്ടേഡ് അക്കൗണ്ടന്റായി ജോലി ചെയ്യുന്നു. യു.എന്നിലെ മുൻ ഉദ്യോഗസ്ഥനുമായ ഗിരീഷ് മേനോന്റെയും വത്സയുടെയും മകനാണ് നവനീത്.
നവനീതിന് പിറന്നാൾ ആശംസ പങ്കുവെച്ച കുറിപ്പിലാണ് മാളവിക തന്റെ പ്രണയം വെളിപ്പെടുത്തിയത്. എന്നാൽ ആളുടെ പേരോ മറ്റു വിവരങ്ങളോ ഒന്നും പങ്കുവെച്ചിരുന്നില്ല. ഈ അടുത്തിടെയായിരുന്നു ജയറാമിന്റെ മകൻ കാളിദാസിന്റെ വിവാഹ നിശ്ചയം. നീലഗിരി സ്വദേശി താരിണിയാണ് വധു. 2021ലെ മിസ് യൂണിവേഴ്സ് ഇന്ത്യ തേർഡ് റണ്ണർ അപ്പായിരുന്നു താരിണി.