കൊച്ചി: ഏറെ കാലത്തെ പ്രണയത്തിന് ശേഷം വിവാഹിതരായവരാണ് ജയസൂര്യയും സരിതയും. ജയസൂര്യ നടനെന്ന നിലയിൽ വളർന്നപ്പോൾ ജയസൂര്യ കോസ്റ്റിയൂം ഡിസൈനർ എന്ന നിലയിലാണ് ശ്രദ്ധ നേടിയത്. ഇപ്പോഴിതാ വിവാഹിതരായിട്ട് ഇരുപത് വർഷങ്ങൾ പിന്നിട്ടതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടൻ ജയസൂര്യ.

'നിന്നോടൊപ്പമുള്ള 7305 മനോഹരമായ ദിനങ്ങൾ! ഞങ്ങൾക്ക് 20ന്റെ ആശംസകൾ..", ഇതായിരുന്നു ജയസൂര്യ ചിത്രങ്ങൾക്ക് ഒപ്പം കുറിച്ചത്.
ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ കേക്കിൽ ചേർത്ത് അത് മുറിച്ച് ഇരുപതാം വിവാഹ വാർഷികം ജയസൂര്യയും സരിതയും ആഘോഷിക്കുകയും ചെയ്തു. പോസ്റ്റിന് താഴെ ആരാധകർ വിവാഹ വാർഷിക ആശംസകൾ നേർന്ന് കമന്റുകൾ ഇടുകയും ചെയ്തിട്ടുണ്ട്.

അവതാരകനായി ജോലി ചെയ്തിരുന്ന കാലത്താണ് ജയസൂര്യയും സരിതയും പരസ്പരം പ്രണയത്തിലാവുന്നത്.രണ്ട് മക്കളാണ് ജയസൂര്യക്കും സരിതയ്ക്കും ഉള്ളത്. ആദി, വേദ എന്നിങ്ങനെയാണ് ജയസൂര്യയുടെ മക്കളുടെ പേര്. ആദി ബാലതാരമായി വേഷം ചെയ്തിട്ടുണ്ട്.