- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
താൻ ഡേറ്റിംഗിലാണെന്ന് ജാൻവി കപൂറിന്റെ വെളിപ്പെടുത്തൽ
മുംബൈ: ബോളിവുഡിലെ യുവ നടിമാരിൽ പ്രധാനപ്പെട്ട ഒരു താരമാണ് ജാൻവി കപൂർ. നടി ശ്രീദേവിയുടെയും നിർമ്മാതാവായ ബോണി കപൂറിന്റെയും മകളാണ് താരം. ശ്രീദേവിയുടെ മരണശേഷമാണ് താരം കൂടുതലായും സിനിമാരംഗത്ത് സജീവമാകാൻ തുടങ്ങിയത്. ജാൻവിയെ ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകൾ സിനിമാരംഗത്ത് നിലനിൽക്കുന്നുണ്ട്.
അതിൽ പ്രധാനപ്പെട്ടതാണ് മഹാരാഷ്ട്ര മുന്മുഖ്യമന്ത്രി സുശീൽ കുമാർ ഷിൻഡെയുടെ കൊച്ചുമകനായ ശിഖാർ പഹാരിയയും താരവുമായി ബന്ധപ്പെട്ട വാർത്തകൾ. ഇരുവരും പ്രണയത്തിലാണെന്ന വാർത്തകളാണ് മുൻപ് പുറത്തുവന്നിരുന്നത്. എന്നാൽ ഇരുവരും ഡേറ്റിംഗിലാണെന്ന പുതിയ വാർത്തകളാണ് മാധ്യമങ്ങൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ബോണി കപൂറിന്റെ നിർമ്മാണത്തിൽ ഒരുങ്ങുന്ന പുതിയ ചിത്രമായ മൈതാനിന്റെ സ്‌ക്രീനിംഗിന് മുംബയിൽ എത്തിയതായിരുന്നു താരം.ശിഖാറിന്റെ പേര് പതിപ്പിച്ച നെക്ലൈസ് ധരിച്ചാണ് ജാൻവി ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. ശിഖു'എന്നായിരുന്നു നെക്ലൈസിൽ ഉണ്ടായിരുന്ന പേര്. ഇതോടെ ആരാധകർ ജാൻവിയും ശിഖാറും തമ്മിലുള്ള പ്രണയം സ്ഥിരീകരിച്ചു. താരത്തിന്റെ വേഷവും ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. വെള്ള നിറത്തിലുള്ള പാന്റ്‌സ്യൂട്ട് ധരിച്ച് ജാൻവി പിതാവിനും സഹോദരനായ അർജുൻ കപൂറിനൊപ്പമാണ് എത്തിയത്.
അടുത്തിടെ ജാൻവി പങ്കെടുത്ത ഒരു അഭിമുഖ പരിപാടിയായ കോഫി വിത്ത് കരുണിലും ശിഖാറിനെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.