- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മാസ്സ് ആക്ഷനുമായി ജോജു ജോർജ്ജ്; ഒപ്പം കല്യാണിയും; ജോഷി ചിത്രം ആന്റണിയുടെ ടീസർ പുറത്ത്
കൊച്ചി: പൊറിഞ്ചു മറിയം ജോസ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ഹിറ്റ്‌മേക്കർ ജോഷിയും നടൻ ജോജു ജോർജും ഒന്നിക്കുന്ന 'ആന്റണി' എന്ന ചിത്രത്തിന്റെ ടീസർ പുറത്തുന്നു. മാസ് അവതാരമായുള്ള ജോജുവിന്റെ പകർന്നാട്ടമാണ് ടീസറിൽ കാണാൻ കഴിയുക. പൊറിഞ്ചുവിലെ താരങ്ങളായ ചെമ്പൻ വിനോദ് ജോസും നൈല ഉഷയും വിജയ രാഘവനും ആന്റണിയിലുമുണ്ട്. കല്യാണി പ്രിയദർശനും ഒരു പ്രധാന വേഷത്തിലുണ്ട്.
'ആന്റണി' എന്ന സിനിമക്കായി ശരീര വണ്ണം തീരെ കുറച്ച് വമ്പൻ മേക്കോവറിലാണ് ജോജു എത്തുന്നത്. മാസ് ആക്ഷൻ ത്രില്ലർ ഴോണറിലുള്ള ചിത്രം ജോജുവിന്റെ കരിയറിലെ ഏറ്റവും വലിയ ബജറ്റിലുള്ള ചിത്രം കൂടിയാണ്.
ഐൻസ്റ്റിൻ മീഡിയയുടെ ബാനറിൽ ഐൻസ്റ്റിൻ സാക് പോൾ ആണ് ചിത്രത്തിന്റെ നിർമ്മാണം. രചന രാജേഷ് വർമ്മ, ഛായാഗ്രഹണം രണദിവെ, എഡിറ്റിങ് ശ്യാം ശശിധരൻ, സംഗീത സംവിധാനം ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ.
Next Story