കൊച്ചി: പ്രശസ്ത ക്യാമറമാനും ജോമോൻ ടി ജോൺ വീണ്ടും വിവാഹിതനായി. നടി ആൻ അഗസ്റ്റിന്റെ മുൻ ഭർത്താവാണ് ജോമോൻ. വിവാഹ ചിത്രങ്ങൾ ജോമോൻ തന്നെയാണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവച്ചത്. അൻസു എൽസ വർഗ്ഗീസ് എന്നാണ് ജോമോന്റെ വധുവിന്റെ പേര്. എൻജിനിയർ ഗവേഷകയും പ്രൊഡ്യൂസറും ഡിസൈനറുമൊക്കെയാണ്.

എന്റെ പ്രതീക്ഷയും വീടും എന്നാണ് ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജോമോൻ പറഞ്ഞത്. സെലിബ്രിറ്റികൾ അടക്കം നിരവധി ആളുകളാണ് ആശംസയുമായി എത്തിയത്. നൂറിൻ ഷെരീഫ്, അഭയ ഹിരൺമയി, അമൃത സുരേഷ്, ഗൗതമി നായർ എന്നിങ്ങനെ നീളുന്നു ലിസ്റ്റ്.

ചാപ്പ കുരിശ് എന്ന ചിത്രത്തിലൂടെയാണ് ജോമോൻ കരിയർ ആരംഭിച്ചത്. ബ്യൂട്ടിഫുൾ, തട്ടത്തിന്മറയത്ത്, അയാളും ഞാനും തമ്മിൽ, എന്ന് നിന്റെ മൊയ്തീൻ, ചാർലി തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഛായാഗ്രഹകനാണ്. നടി ആൻ അഗസ്റ്റിനാണ് ജോമോന്റെ ആദ്യ ഭാര്യ. 2014 ൽ ആയിരുന്നു ഇവരുടെ പ്രണയവിവാഹം. 2020 ൽ വേർപിരിയുകയും ചെയ്തു.