- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കേരളത്തിൽ നിന്നും പുറപ്പെട്ട് കാണാതായ 'എം വി കൈരളി' കപ്പലിന് സംഭവിച്ചതെന്ത്? ദുരൂഹമായി ആ തിരോഥാനത്തിന്റെ കഥ സിനിമയാകുന്നു; സംവിധാനം ജൂഡ് ആന്റണി
കൊച്ചി: ഇന്ത്യയുടെ ഔദ്യോഗിക ഓസ്‌കർ എൻട്രി ചിത്രമായി 2018 തിരഞ്ഞെടുത്തതിന്റെ സന്തോഷത്തിലാണ് സംവിധായകൻ ജൂഡ് ആന്റണി. ഇതോടെ കൂടുതൽ വലിയ പ്ലാറ്റ്‌ഫോമിലുള്ള സിനിമകളുമായി മുന്നോട്ടു പോകുയാണ് ജൂഡ്. ഇന്നും ദുരൂഹമായി തുടരുന്ന ഒരു കാര്യമാണ് അദ്ദേഹം സിനിമയാക്കാൻ ഒരുങ്ങുന്നത്.
1970 കളിൽ കേരളത്തിൽ നിന്നും പുറപ്പെട്ട് കാണാതായ 'എം വി കൈരളി' എന്ന ചരക്കുകപ്പലിന്റെ കഥയാണ് സിനിമയുടെ പ്രമേയം. ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായ ജോസി ജോസഫാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. കേരളാ സർക്കാരിന്റെ ഷിപ്പിങ് കോർപ്പറേഷന്റെ പേരിലുണ്ടായ കപ്പലാണ് ദുരൂഹമായി കാണാതായത്. യൂറോപ്പിലെ റോസ്റ്റക്കിലേക്ക് യാത്ര ചെയുകയായിരുന്ന കപ്പൽ നാലാം ദിവസം ഗോവയിൽ വച്ചായിരുന്നു കാണാതായത്.
20000 ടൺ ഇരുമ്പുമായി 1979 ജൂൺ 30 നായിരുന്നു കപ്പൽ യാത്ര തുടങ്ങിയത്. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശിയായ അബി മത്തായി ചീഫ് എൻജിനീയറും മലപ്പുറം സ്വദേശിയായ ബേബി സെബാസ്റ്റ്യൻ റേഡിയോ ഓഫീസറുമായ കപ്പലിൽ 23 മലയാളികളടക്കം 51 പേരുണ്ടായിരുന്നു.
എം വി കൈരളി അപ്രത്യക്ഷമായി വർഷങ്ങൾ കഴിഞ്ഞിട്ടും വിവാദങ്ങൾ അവസാനിച്ചില്ല. കപ്പലിനെ കുറിച്ച് പല കഥകളും പ്രചരിക്കുന്നതിനാൽ സിനിമയെ ആകാംക്ഷയോടെയാണ് പ്രേക്ഷകർ നോക്കി കാണുന്നത്. ചിത്രത്തിൽ നിവിൻ പോളിയായിരിക്കും പ്രധാന കഥാപാത്രമായിയെത്തുന്നതെന്നാണ് റിപ്പോർട്ടുകൾ . തമിഴിലെ വലിയ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് ആയിരിക്കും ചിത്രം നിർമ്മിക്കുന്നത്.