- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മമ്മൂട്ടിയുടെ കാതൽ ഓസ്ട്രേലിയയിൽ; ഡിസംബർ ഏഴിന് റിലീസ്; ഫാൻസ് ഷോ അടക്കം നൽകി വമ്പൻ സ്വീകരണം നൽകാൻ ആരാധകർ
മെൽബൺ: ജിയോ ബേബി സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം 'കാതൽ ദ കോർ' ഡിസംബർ ഏഴിന് ഓസ്ട്രേലിയയിൽ റിലീസ് ചെയ്യും. ചിത്രത്തിന് ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി വിലക്കിയെങ്കിലും യുറോപ്യൻ രാജ്യങ്ങളിൽ വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഹിന്ദി, തെലുങ്ക് ഭാഷകളിലെ ബിഗ് ബജറ്റ് ചിത്രങ്ങൾ വിതരണം ചെയ്യുന്ന സതേൺ സ്റ്റാർ ആണ് ചിത്രത്തിന്റെ ഓസ്ട്രേലിയയിലെ വിതരണാവകാശം നേടിയിരിക്കുന്നത്.
25 തിയറ്ററുകളിലാണ് കാതൽ പ്രദർശനത്തിന് എത്തുക. മമ്മൂട്ടിയുടെ സമീപകാല ചിത്രങ്ങൾ ഓസ്ട്രേലിയൻ ബോക്സ് ഓഫീസിൽ കൈവരിച്ച വമ്പൻ വിജയമാണ് കാതലിന്റെ വിതരണം ഏറ്റെടുക്കാൻ കാരണമെന്ന് സതേൺ സ്റ്റാർ ഡയറക്ടർ അശ്വിൻ പറഞ്ഞു. ന്യൂസിലാൻഡിൽ ഡിസംബർ 14ന് ചിത്രം റിലീസ് ചെയ്യും.
അതേസമയം ഫാൻസ് ഷോ ഉൾപ്പെടെയുള്ള വമ്പൻ സ്വീകരണം നൽകി കാതലിനെ സ്വീകരിക്കാനാണ് ഓസ്ട്രേലിയയിലെ മമ്മൂട്ടി ആരാധകരുടെ തീരുമാനം. ഇതിനായി മെൽബണും ഗോൾഡ് സിഡ്നിയും ഉൾപ്പെടെ അഞ്ചു സെന്ററുകളിൽ ഫാൻസ് ഷോ നടത്തുമെന്ന് ഓസ്ട്രേലിയയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ അറിയിച്ചു.